തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൽ മരണമടഞ്ഞവരിൽ സിനിമാ പ്രവർത്തകനും. സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ബിജീഷ് ബാലനാണ് മരണ...
തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൽ മരണമടഞ്ഞവരിൽ സിനിമാ പ്രവർത്തകനും. സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ബിജീഷ് ബാലനാണ് മരണമടഞ്ഞത്.ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗം കൂടിയായിരുന്നു ബിജീഷ്.
മാർഗം കളി, ഷീ ടാക്സി തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയിലും മേക്കപ്പ് ആർട്ടിസ്റ്റ് ആയി ബിജീഷ് ജോലി ചെയ്തിരുന്നു. ‘ഹൃദയഭേദകം’ എന്നായിരുന്നു ബിജീഷിന്റെ വേർപാടിൽ സംവിധായകൻ ജൂഡ് പ്രതികരിച്ചത്. ഫെഫ്ക സംഘടന ബിജീഷിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
Key Words : Filmmaker, Mundathikode Accident, Jude Antony

COMMENTS