തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ പിണറായി വിജയന് ഗുഡ്ബൈ പറയുന്ന തിരഞ്ഞെടുപ്പാണ് ഇതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പ്രചാരണ സമിതി അധ്യക്ഷനുമായ ...
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ പിണറായി വിജയന് ഗുഡ്ബൈ പറയുന്ന തിരഞ്ഞെടുപ്പാണ് ഇതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പ്രചാരണ സമിതി അധ്യക്ഷനുമായ രമേശ് ചെന്നിത്തല. കഴിഞ്ഞ പത്ത് വർഷക്കാലത്തെ സംസ്ഥാനത്തെ ഇരുണ്ട ഭരണം അവസാനിപ്പിച്ച് കേരള ജനത പുതിയ വെളിച്ചത്തിലേക്ക് വരുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ വലിയൊരു തരംഗം ആഞ്ഞുവീശുകയാണെന്നും ജനങ്ങൾ പൂർണ്ണമായും യു.ഡി.എഫിനൊപ്പമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
സർക്കാരിനെതിരെയുള്ള വിമർശനങ്ങളിൽ അഴിമതിയും പ്രധാന വിഷയമായി അദ്ദേഹം ഉന്നയിച്ചു. "സ്വർണ്ണം കൊള്ളയടിച്ചവർക്ക് ആരാണ് വോട്ട് ചെയ്യുന്നത്?" എന്ന് ചോദിച്ച ചെന്നിത്തല, അയ്യപ്പന്റെ സ്വർണ്ണം കട്ടവർക്ക് ജനങ്ങൾ വോട്ട് ചെയ്യില്ലെന്നും കൂട്ടിച്ചേർത്തു. എൽ.ഡി.എഫ് സർക്കാർ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളെ കബളിപ്പിക്കാനുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ തിരഞ്ഞെടുപ്പോടെ പിണറായി സർക്കാരിന്റെ ഭരണത്തിന് അന്ത്യമാകുമെന്നും യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചുവരുമെന്നും ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Key Words : kerala election 2026, Pinarayi Vijayan, Ramesh Chennithala

COMMENTS