Election commission order about strong rooms
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ യാതൊരു കാരണവശാലും തുറക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍.
കോഴിക്കോട്ടും തിരുവനന്തപുരത്തും സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായ സാഹചര്യത്തിലാണ് നടപടി. തിരഞ്ഞെടുപ്പിനു ശേഷം സാധന സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന സീല്‍ ചെയ്തതും അല്ലാത്തതുമായ മുറികള്‍ ഒന്നും തന്നെ തുറക്കരുതെന്നാണ് നിര്‍ദ്ദേശം.
വോട്ടെണ്ണല്‍ ദിവസം വരെ ഒരു മുറിയും തുറക്കരുതെന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും കളക്ടര്‍മാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ഇന്നു രാവിലെ പാലക്കാട് വിക്ടോറിയ കോളേജിലെ സ്‌ട്രോങ് റൂം തുറക്കാന്‍ ആദ്യം കളക്ടര്‍ തീരുമാനിച്ചിരുന്നെങ്കിലും വിവാദമായതോടെ വേണ്ടെന്നുവയ്ക്കുകയായിരുന്നു.
Keywords: Election commission, Strong rooms, Open, Issue, Order


COMMENTS