Court order about Vadanappally kit controversy
തൃശൂര്‍: വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയാണ് കിറ്റിന് ഓര്‍ഡര്‍ നല്‍കിയ ആളെ പ്രതിയാക്കി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്.
വാടാനപ്പള്ളിയിലെ ചാമ്പ്യന്‍ എന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ ബി.ജെ.പി വിതരണത്തിനായി കിറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നുയെന്ന വിവരം പുറത്തുവന്നത് വന്‍ വിവാദത്തിന് വഴിവച്ചിരുന്നു.
കിറ്റുകള്‍ കണ്ടെത്തിയ ഗോഡൗണിന്റെ മുകള്‍ നിലയില്‍ ബി.ജെ.പി നേതാവും നടനുമായ ദേവനെ കണ്ടതും വന്‍ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് സ്ഥലത്തെത്തി പ്രതിഷേധിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം കിറ്റ് ഓര്‍ഡര്‍ ചെയ്തത് സതീഷ് എന്ന ആളാണെന്നും അയാളുടെ രാഷ്ട്രീയ പശ്ചാത്തലം അറിയില്ലെന്നുമാണ് ഗോഡൗണ്‍ മാനേജരുടെ വിശദീകരണം.
Keywords: Court, BJP, Kit controversy, Case


COMMENTS