17-Year-Old Critically Injured After Suffering Electric Shock While Taking Selfie Atop Stationary Goods Train
കോഴിക്കോട് : തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പയ്യോളി നിവാസി മുഹമ്മദ് സിനാന്‍ (17) എന്ന വിദ്യാര്‍ത്ഥിക്ക് അതീവ ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ വൈകുന്നേരത്തോടെ തിക്കോടി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. റെയില്‍വേ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് വണ്ടിക്ക് മുകളില്‍ കയറി ഫോണില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുകളിലെ ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് ലൈനില്‍ നിന്ന് സിനാന് ശക്തമായ ഷോക്കേല്‍ക്കുകയായിരുന്നു. 25,000 വോള്‍ട്ട് പ്രസരണമുള്ള വൈദ്യുത ലൈനില്‍ നിന്ന് ആര്‍ക്ക് വഴിയാണ് ഷോക്കേറ്റത്. ശരീരത്തില്‍ 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
അപകടം നടന്ന ഉടനെ നാട്ടുകാരും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് സിനാനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിവരം.
റെയില്‍വേ നല്‍കുന്ന മുന്നറിയിപ്പ്
ഇത്തരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിനു മുകളില്‍ കയറുന്നത് അതീവ അപകടകരമാണെന്ന് റെയില്‍വേ അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇലക്ട്രിക് ലൈനുകള്‍ക്ക് സമീപം പോയാല്‍ നേരിട്ട് സ്പര്‍ശിച്ചില്ലെങ്കില്‍ പോലും വായുവിലൂടെ വൈദ്യുതി പ്രവഹിക്കാന്‍ സാധ്യതയുണ്ട്. വണ്ടി നിര്‍ത്തിയിട്ടിരിക്കുന്നത് കൊണ്ടോ എന്‍ജിന്‍ ഇല്ലാത്തത് കൊണ്ടോ ലൈനില്‍ വൈദ്യുതി ഇല്ല എന്ന് അര്‍ത്ഥമില്ല.
മുന്‍പ് കൊല്ലത്ത് റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്നു സമരം ചെയ്ത ഇടതു മുന്നണി പ്രവര്‍ത്തകര്‍ ഇരുമ്പു വടിയില്‍ കെട്ടിയ കൊടി ഉയര്‍ത്തവേ ലൈനില്‍ തട്ടാതെ തന്നെ നിരവധി പേര്‍ക്ക് ഷോക്കേറ്റിരുന്നു.
Summary: Kozhikode: A 17-year-old student, identified as Muhammad Sinan from Payyoli, was critically injured while attempting to take a selfie atop a stationary goods train near Thikkodi Railway Station.
The accident occurred yesterday evening. While Sinan was on top of the goods wagon parked on the track to take a photo, he suffered a massive electric shock from the high-tension overhead lines. The shock was caused by an electric arc from the power line, which carries 25,000 volts. He has sustained approximately 60% burns on his body.
Immediately after the incident, locals and railway staff rushed him to the Koyilandy Taluk Hospital. Due to the severity of his injuries, he was quickly shifted to the Intensive Care Unit (ICU) of the Kozhikode Medical College. Hospital authorities have stated that the student’s condition remains extremely critical.


COMMENTS