കൊളംബോ: ഇന്ത്യയില്‍ നടന്ന നാവിക അഭ്യാസത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇറാന്റെ അത്യാധുനിക പടക്കപ്പല്‍ ഐ ആര്‍ ഐ എസ് ദേന അമേരിക്കന്‍ മുങ്ങ...
കൊളംബോ: ഇന്ത്യയില്‍ നടന്ന നാവിക അഭ്യാസത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇറാന്റെ അത്യാധുനിക പടക്കപ്പല്‍ ഐ ആര്‍ ഐ എസ് ദേന അമേരിക്കന്‍ മുങ്ങിക്കപ്പലില്‍ നിന്നുള്ള ടോര്‍പിഡോ ആക്രമണത്തില്‍ തകര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ ശ്രീലങ്കന്‍ തീരത്തിന് ഏകദേശം 40 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണ് സംഭവം നടന്നത്.
അപകടത്തില്‍പ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നവരില്‍ 87 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. കപ്പലിലുണ്ടായിരുന്ന 180 പേരില്‍ 32 പേരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. പരിക്കേറ്റവരെി ഗാലെയിലെ കരാപിറ്റിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.
അമേരിക്കന്‍ മുങ്ങിക്കപ്പലില്‍ നിന്നുള്ള ടോര്‍പ്പിഡോ ആക്രമണമാണ് കപ്പല്‍ തകരാന്‍ കാരണം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു ശത്രു കപ്പലിനെ ടോര്‍പ്പിഡോ ഉപയോഗിച്ച് അമേരിക്ക തകര്‍ക്കുന്നത് ആദ്യമായാണെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു.
വിശാഖപട്ടണത്ത് നടന്ന മിലന്‍ 2026, ഇന്റര്‍നാഷണല്‍ ഫ്‌ലീറ്റ് റിവ്യൂ എന്നീ നാവിക അഭ്യാസങ്ങളില്‍ പങ്കെടുത്ത ശേഷം തിരികെ ഇറാനിലേക്ക് മടങ്ങുകയായിരുന്നു കപ്പല്‍. കൊച്ചിയില്‍ ഇന്ധനം നിറയ്ക്കാന്‍ തീരുമാനിച്ചിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആണ് ആക്രമണം സ്ഥിരീകരിച്ചത്. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ സുരക്ഷിതരാണെന്ന് കരുതിയ ഇറാന്‍ കപ്പലിനെ നിശബ്ദമായി തകര്‍ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ഇറാനും അമേരിക്ക-ഇസ്രായേല്‍ സഖ്യവും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്റെ ഭാഗമായാണ് ഈ നീക്കം.
'അന്താരാഷ്ട്ര ജലപ്പരപ്പില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് ഇറാന്‍ കപ്പല്‍ കരുതി. എന്നാല്‍ ഒരു ടോര്‍പ്പിഡോ അതിനെ കടലിന്റെ ആഴങ്ങളിലേക്ക് അയച്ചു.' - പീറ്റ് ഹെഗ്സെത്ത്, യുഎസ് പ്രതിരോധ സെക്രട്ടറി.
അപകടത്തില്‍പ്പെട്ട കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിച്ച ഉടന്‍ തന്നെ ശ്രീലങ്കന്‍ നാവികസേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. പരിക്കേറ്റ നാവികരെ ഗാലെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ വിഷയത്തില്‍ ശ്രീലങ്ക നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ ഏകദേശം 5:30-ഓടെയാണ് കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിച്ചത്.ശ്രീലങ്കയിലെ ഗാലെ നഗരത്തിന് തെക്ക് 40 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 74 കി.മീ) അകലെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണ് ആക്രമണം നടന്നത്.
ഒരു മണിക്കൂറിനുള്ളില്‍ തന്നെ കപ്പല്‍ പൂര്‍ണ്ണമായും കടലില്‍ മുങ്ങി. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും സമുദ്രോപരിതലത്തില്‍ എണ്ണപ്പാടുകള്‍ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. അമേരിക്കന്‍ മുങ്ങിക്കപ്പലില്‍ നിന്ന് വിക്ഷേപിച്ച എംകെ 48 ടോര്‍പ്പിഡോ ആണ് കപ്പലിനെ തകര്‍ത്തത്.
ചരിത്രപരമായ പ്രാധാന്യം: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഒരു ശത്രു കപ്പലിനെ തകര്‍ക്കാന്‍ യുഎസ് നേവി ടോര്‍പ്പിഡോ ഉപയോഗിക്കുന്നത്. ഈ ആക്രമണത്തെ 'ക്വയറ്റ് ഡെത്ത്' (നിശ്ശബ്ദ മരണം) എന്നാണ് പീറ്റ് ഹെഗ്സെത്ത് വിശേഷിപ്പിച്ചത്.
ആക്രമണത്തിന്റെ 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പെരിസ്‌കോപ്പ് ദൃശ്യങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടു. ടോര്‍പ്പിഡോ പതിച്ചയുടനെ കപ്പല്‍ വായുവിലേക്ക് ഉയര്‍ന്നുപൊങ്ങുന്നതും നിമിഷങ്ങള്‍ക്കകം തകരുന്നതും വീഡിയോയിലുണ്ട്.
Summary: The IRIS Dena, Iran’s state-of-the-art warship, has been destroyed by an American submarine attack while returning from naval exercises in India. The incident occurred early Wednesday morning in international waters, approximately 40 nautical miles off the coast of Sri Lanka.
Casualties: 87 bodies have been recovered from the wreckage so far.
Rescue Operations: Of the 180 personnel on board, 32 were rescued by the Sri Lankan Navy. Searches continue for the remaining crew.
Method of Attack: The ship was destroyed by a Mk 48 torpedo launched from a U.S. submarine. The Pentagon confirmed this is the first time since World War II that the U.S. has used a torpedo to sink an enemy vessel.
The IRIS Dena was returning to Iran after participating in MILAN 2026 and the International Fleet Review held in Visakhapatnam, India. The ship was scheduled to dock in Kochi to refuel before it was attacked.
U.S. Defense Secretary Pete Hegseth confirmed the strike, stating that the Iranian vessel was quietly neutralized despite believing it was safe in international waters. This move is part of the ongoing conflict known as Operation Epic Fury involving Iran and the U.S.-Israeli alliance.
"The Iranian ship believed it was safe in international waters. But a torpedo sent it to the depths of the ocean." — Pete Hegseth, U.S. Defense Secretary.


COMMENTS