Iran has officially denied any involvement in Pakistani-led efforts after Pakistan claimed it was ready to host direct talks between the United State
അഭിനന്ദ്
ന്യൂഡല്‍ഹി : അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന പാകിസ്ഥാന്റെ പ്രസ്താവനയെ ഇറാന്‍ ഔദ്യോഗികമായി തള്ളി. പാകിസ്ഥാന്റെ നേതൃത്വത്തിലുള്ള ഇത്തരം ശ്രമങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ഇറാന്റെ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ സംസാരിച്ചിരുന്നു. ഇതു പക്ഷേ, മദ്ധ്യസ്ഥ ശ്രമത്തിന്റെ ഭാഗമല്ലെന്നാണ് ഇറാന്റെ നിലപാട്. ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് ഈ ചര്‍ച്ചകളെ സംശയത്തോടെയാണ് കാണുന്നത്. മേഖലയിലെ അമേരിക്കന്‍ സൈനിക വിന്യാസത്തെ മറയ്ക്കാനുള്ള ഒരു തന്ത്രമാണ് ചര്‍ച്ചയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഇസ്ലാമാബാദ് കേന്ദ്രീകരിച്ച് നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ ഇറാന്‍ പങ്കെടുക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. 'പാകിസ്താന്റെ വേദികള്‍ അവരുടെ സ്വന്തമാണ്' എന്നും അതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.
ഇറാന്‍ പ്രസിഡന്റ് ചര്‍ച്ചയ്ക്കു സന്നദ്ധനാണെങ്കിലും സൈന്യം ഇതിനെ എതിര്‍ക്കുന്നു. സേനയുടെ നിലപാടാണ് വിദേശകാര്യ മന്ത്രാലയത്തിലൂടെ പുറത്തുവരുന്നതെന്നാണ് അറിയുന്നത്.
മുംബയിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറല്‍ തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയും സമാന നിലപാട് ആവര്‍ത്തിക്കുന്നു. യുഎസുമായി നേരിട്ടുള്ള ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഇടനിലക്കാര്‍ വഴി യുക്തിരഹിതമായ ആവശ്യങ്ങള്‍ ഉന്നയിക്കുക മാത്രമാണ് അമേരിക്ക ചെയ്യുന്നതെന്നും അറിയിച്ചു. പാകിസ്ഥാനില്‍ നടന്ന ചര്‍ച്ചകള്‍ അവരുടെ സ്വന്തം കാര്യമാണെന്നും അതില്‍ ഇറാന്‍ പങ്കെടുത്തിട്ടില്ലെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.

'യുഎസുമായി നേരിട്ടുള്ള ചര്‍ച്ചകളില്ല; ഇടനിലക്കാര്‍ വഴി അമിതവും യുക്തിരഹിതവുമായ ആവശ്യങ്ങള്‍ മാത്രമാണ് വരുന്നത്. അമേരിക്കയുടെ 'നയതന്ത്രം' എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു; ഞങ്ങളുടെ നിലപാട് വ്യക്തമാണ്. പാകിസ്ഥാന്റെ വേദികള്‍ അവരുടേത് മാത്രമാണ്, ഞങ്ങള്‍ അതില്‍ പങ്കെടുത്തിട്ടില്ല. യുദ്ധം അവസാനിപ്പിക്കാനുള്ള പ്രാദേശിക ആഹ്വാനങ്ങളെ സ്വാഗതം ചെയ്യുന്നു, പക്ഷേ ഇത് ആരാണ് തുടങ്ങിയതെന്ന് ഓര്‍ക്കണം!' - ഇറാന്‍ കോണ്‍സുലേറ്റ് ജനറല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഞായറാഴ്ച പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍, സൗദി അറേബ്യ, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇസ്ലാമാബാദില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തങ്ങള്‍ മദ്ധ്യസ്ഥരാണെന്ന് പാകിസ്ഥാന്‍ അവകാശവാദം ഉന്നയിച്ചത്. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത തടസ്സവും യുദ്ധത്തിന്റെ ആഘാതങ്ങളും അവര്‍ ചര്‍ച്ച ചെയ്തിരുന്നു. ഇസ്ലാമാബാദില്‍ വച്ച് യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ നടത്തുന്നതിനെ വിദേശ മന്ത്രിമാര്‍ പിന്തുണച്ചതായി ദാര്‍ അവകാശപ്പെട്ടിരുന്നു.
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും താനും ഫോണില്‍ സംസാരിച്ചതായും പാകിസ്ഥാന്‍ അവകാശപ്പെട്ടു.
ഇതിനിടെ, ബഹുമാനസൂചകമായി 20 എണ്ണക്കപ്പലുകളെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലൂടെ ദിവസേന രണ്ട് പാകിസ്ഥാന്‍ കപ്പലുകള്‍ വീതം (ആകെ 20 എണ്ണം) കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതാണ് ട്രംപ് വലിയ കാര്യമായി കാണിക്കുന്നത്.
മേഖലയില്‍ കൂടുതല്‍ യുഎസ് സൈനികരെ വിന്യസിക്കുന്നതിനൊപ്പം, പേര്‍ഷ്യന്‍ ഗള്‍ഫിലെ ഇറാന്റെ ഖാര്‍ഗ് ഐലന്‍ഡ് ഓയില്‍ ടെര്‍മിനല്‍ പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
തിങ്കളാഴ്ചയും ഇറാനെതിരായ ആക്രമണങ്ങള്‍ അമേരിക്കയും ഇസ്രായേലും തുടര്‍ന്നു. കുവൈറ്റിലെ ജല-വൈദ്യുത നിലയവും വടക്കന്‍ ഇസ്രായേലിലെ എണ്ണ ശുദ്ധീകരണ ശാലയും ഇറാന്‍ ആക്രമിച്ചു.
മദ്ധ്യസ്ഥനായി നിന്നു ചോരകുടിക്കാന്‍ പാകിസ്ഥാന്‍, യുദ്ധത്തില്‍ നിന്നു സമാധനത്തിലേക്ക് പേര്‍ഷ്യയെ നയിക്കാന്‍ പാകിസ്ഥാനു കഴിയില്ലെന്ന് ഇസ്രായേല്‍
Summary: Iran has officially denied any involvement in Pakistani-led efforts after Pakistan claimed it was ready to host direct talks between the United States and Iran to end the ongoing war.
The Consulate General of Iran in Mumbai stated on Monday that there have been no direct talks with the US, clarifying that only "excessive and unreasonable demands" have been passed through intermediaries. The consulate emphasized that Pakistan's forums are its own affair and that Iran did not participate in them.
"No direct US talks; only excessive, unreasonable demands via intermediaries. US 'diplomacy' flips constantly; our stance is clear. Pakistan’s forums are their own; we didn’t participate. Regional calls to end war are welcome, but remember who started it!" — Statement from the Consulate General of Iran.
The announcement from Pakistan came on Sunday after Foreign Minister (and Deputy Prime Minister) Ishaq Dar hosted counterparts from Saudi Arabia, Egypt, and Turkey for talks in Islamabad. They discussed the impact of the fighting, specifically the disruption of maritime traffic through the Strait of Hormuz. Dar claimed that the visiting ministers expressed full support for potential US-Iran talks to be held in Islamabad.
Pakistan further claimed that Prime Minister Shehbaz Sharif and Minister Dar had held several telephone calls with senior Iranian officials, including President Masoud Pezeshkian and Foreign Minister Abbas Araghchi.


COMMENTS