വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടയിൽ ആഗോള എണ്ണവിപണിയിലെ വൻ വിലക്കയറ്റം തടയാൻ നിർണ്ണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ...
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടയിൽ ആഗോള എണ്ണവിപണിയിലെ വൻ വിലക്കയറ്റം തടയാൻ നിർണ്ണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിൽക്കാൻ ട്രംപ് ഭരണകൂടം അനുമതി നൽകി. ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാനാണ് ഈ അപ്രതീക്ഷിത നീക്കം.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും യുദ്ധഭീതിയും കാരണം ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയ സാഹചര്യത്തിലാണ് അമേരിക്കയുടെ ഇടപെടൽ. വിതരണം വർദ്ധിപ്പിച്ചു വില കുറയ്ക്കുകയാണ് ലക്ഷ്യം. ഇറാന് പുറമെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനും വിവിധ രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം താൽക്കാലിക ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
ഇറാനെ സാമ്പത്തികമായി തളർത്തുക എന്ന മുൻ നിലപാടിൽ നിന്ന് മാറി, നിലവിലെ ആഗോള ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനാണ് അമേരിക്ക മുൻഗണന നൽകുന്നത്. എണ്ണ ഇറക്കുമതിക്കായി ഇറാനെയും റഷ്യയെയും ആശ്രയിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
യുദ്ധം തുടരുമ്പോഴും എണ്ണ വിതരണം തടസ്സപ്പെടില്ലെന്ന് ഉറപ്പാക്കുന്നതിലൂടെ ആഗോള വിപണിയിൽ പണപ്പെരുപ്പം നിയന്ത്രിക്കാനാണ് ട്രംപിന്റെ ശ്രമം.
Key Words : Donald Trump, Iran War, Fuel Price Hike

COMMENTS