ന്യൂഡൽഹി: ഇസ്രായേൽ–ഇറാൻ സൈനിക നീക്കം ശക്തമായതോടെ പശ്ചിമേഷ്യൻ വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എയർ ഇന്ത്യയുടെ രാജ്യാന്തര സർവീസുകളെ കട...
ന്യൂഡൽഹി: ഇസ്രായേൽ–ഇറാൻ സൈനിക നീക്കം ശക്തമായതോടെ പശ്ചിമേഷ്യൻ വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എയർ ഇന്ത്യയുടെ രാജ്യാന്തര സർവീസുകളെ കടുത്ത പ്രതിസന്ധിയിലാക്കി. സുരക്ഷാ ഭീഷണിയെത്തുടർന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള നിരവധി വിമാനങ്ങളാണ് റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരിക്കുന്നത്.
ലണ്ടൻ, പാരിസ്, ഫ്രാങ്ക്ഫർട്ട്, സ്യൂറിച്ച് തുടങ്ങിയ പ്രധാന യൂറോപ്യൻ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ മാർച്ച് ആദ്യവാരം റദ്ദാക്കി. സംഘർഷ മേഖലകൾ ഒഴിവാക്കി ഈജിപ്ത് പോലുള്ള ഇതര പാതകളിലൂടെ സഞ്ചരിക്കേണ്ടി വരുന്നതിനാൽ യാത്രാസമയത്തിൽ 30 മുതൽ 40 മിനിറ്റ് വരെ വർധനവുണ്ടാകും.
ഇറാഖ്, ഇറാൻ വ്യോമപാതകൾ ഒഴിവാക്കുന്നതിനായി ദീർഘദൂര വിമാനങ്ങൾ ഇന്ധനം നിറയ്ക്കാൻ റോം (ഇറ്റലി) ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇറക്കുന്നുണ്ട്. വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതും ഇന്ധന ഉപഭോഗം കൂടുന്നതും ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്.
മാർച്ച് 10 വരെ യാത്ര നിശ്ചയിച്ചിട്ടുള്ളവർക്ക് ടിക്കറ്റുകൾ അധിക നിരക്കില്ലാതെ പുനഃക്രമീകരിക്കാനോ (Rescheduling) പൂർണ്ണമായും പണം തിരികെ വാങ്ങാനോ (Refund) എയർ ഇന്ത്യ സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപായി എയർ ഇന്ത്യയുടെ വെബ്സൈറ്റ് സന്ദർശിച്ചോ കസ്റ്റമർ കെയർ വഴിയോ വിമാനത്തിന്റെ സമയക്രമം ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
Key Words : Iran War, Air India's services , Europe

COMMENTS