കൊച്ചി: കേരളത്തിലെ എൻ.ഡി.എയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 11-ന് കൊച്ച...
കൊച്ചി: കേരളത്തിലെ എൻ.ഡി.എയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 11-ന് കൊച്ചിയിലെത്തും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
കൊച്ചിയിൽ നടക്കുന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചിയിലെത്തുന്ന അദ്ദേഹം വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന വിപുലമായ തിരഞ്ഞെടുപ്പ് റാലിയിൽ എൻ.ഡി.എയുടെ പ്രകടന പത്രിക അദ്ദേഹം പുറത്തിറക്കും. കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അരലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് എസ്. സുരേഷ് പറഞ്ഞു.
'മാറ്റം തുടങ്ങട്ടെ, മോദിക്കൊപ്പം വികസിത കേരളം' എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ എൻ.ഡി.എ പ്രചാരണ രംഗത്തിറങ്ങുന്നത്. കൊച്ചിയിലെ ഔദ്യോഗിക പരിപാടികൾക്ക് പുറമേ, മറൈൻ ഡ്രൈവിൽ നടക്കുന്ന അഖില കേരള ധീവര സഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും. സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ കനത്ത സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
Key Words : PM Modi, NDA, Election Campaign

COMMENTS