ന്യൂഡൽഹി: 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം പ്രമുഖ മലയാള എഴുത്തുകാരൻ എൻ. പ്രഭാകരന്. അദ്ദേഹത്തിന്റെ 'മായാമനുഷ്യർ' എന്ന നോവല...
ന്യൂഡൽഹി: 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം പ്രമുഖ മലയാള എഴുത്തുകാരൻ എൻ. പ്രഭാകരന്. അദ്ദേഹത്തിന്റെ 'മായാമനുഷ്യർ' എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
അധികാരത്തിന്റെയും മനുഷ്യബന്ധങ്ങളുടെയും സങ്കീർണ്ണതകൾ പ്രമേയമാക്കിയ നോവലാണ് 'മായാമനുഷ്യർ'. മാതൃഭൂമി ബുക്സ് ആണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. ഡോ. എ.എം. ഉണ്ണികൃഷ്ണൻ, ഡോ. കെ. ജയകുമാർ, ഡോ. പത്മനാഭൻ കാവുമ്പായി എന്നിവരടങ്ങുന്ന ജൂറിയാണ് മലയാള വിഭാഗത്തിലെ പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
കണ്ണൂർ ജില്ലയിലെ ധർമ്മടം സ്വദേശിയായ എൻ. പ്രഭാകരൻ മലയാള നോവൽ, ചെറുകഥാ രംഗങ്ങളിൽ സജീവ സാന്നിധ്യമാണ്. കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (2022), ഓടക്കുഴൽ അവാർഡ് (2019) തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേരത്തെ നേടിയിട്ടുണ്ട്. 'തീയൂർ രേഖകൾ', 'ജനകഥ', 'ബഹുവചനം' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികൾ.
മാർച്ച് 31-ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
Key Words : N. Prabhakaran , Kendra Sahitya Akademi Award

COMMENTS