ബംഗളൂരു: കർണാടകയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യ...
ബംഗളൂരു: കർണാടകയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. സംസ്ഥാന ബജറ്റ് അവതരിപ്പിക്കവേയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗവും സോഷ്യൽ മീഡിയ ആസക്തിയും കുറയ്ക്കുക, അതുവഴിയുണ്ടാകുന്ന മാനസികാരോഗ്യം, പഠനത്തിലെ ഏകാഗ്രതക്കുറവ്, സ്വഭാവ വ്യതിയാനങ്ങൾ എന്നിവ തടയുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നടപ്പിലാക്കിയ സമാനമായ നിയമങ്ങൾ മുൻനിർത്തിയാണ് കർണാടകയും ഇത്തരമൊരു നീക്കത്തിന് ഒരുങ്ങുന്നത്. ഈ തീരുമാനം എടുക്കുന്നതിന് മുൻപായി സംസ്ഥാനത്തെ വിവിധ സർവകലാശാലാ വൈസ് ചാൻസലർമാരുമായും വിദ്യാഭ്യാസ വിദഗ്ധരുമായും മുഖ്യമന്ത്രി ചർച്ചകൾ നടത്തിയിരുന്നു.
16 വയസ്സിൽ താഴെയുള്ളവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് തടയാൻ കർശനമായ നിയമനിർമ്മാണം നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്ന ആദ്യ സംസ്ഥാനമാണ് കർണാടക.
Key Words : Karnataka, Social Media Ban, Siddaramaiah , Budget

COMMENTS