കെ ബാബു, രാഹുല്‍ മാങ്കൂട്ടത്തില്‍, എല്‍ദോസ് കുന്നപ്പിള്ളി ഒഴികെ എല്ലാ സിറ്റിംഗ് എംഎല്‍എമാരെയും മത്സര രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ധാരണ, എംപിമാര്‍ മത്സരിക്കാന്‍ സാദ്ധ്യതയില്ല

All Congress Sitting MLAs Except K. Babu, Rahul Mamkootathil, and Eldhose Kunnappilly to Contest; MPs Unlikely


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നു പേര്‍ ഒഴികെ എല്ലാ സിറ്റിംഗ് എംഎല്‍എ മാരെയും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. കെ ബാബു (തൃപ്പൂണിത്തുറ), രാഹുല്‍ മാങ്കൂട്ടത്തില്‍ (പാലക്കാട്), എല്‍ദോസ് കുന്നപ്പിള്ളി (പെരുമ്പാവൂര്‍) എന്നിവരാണ് ലിസ്റ്റിലില്ലാത്തവര്‍.

മത്സരിക്കാനില്ലെന്നു കെ ബാബു നേരത്തേ തന്നെ പറഞ്ഞിരുന്നു. ലൈംഗിക പീഡന കേസുകള്‍ നിമിത്തം രാഹുലിനെ പാര്‍ട്ടി ഒഴിവാക്കിയിരുന്നു. എല്‍ദോസിനും സമാനമായ ചില കേസുകളുണ്ട്. അദ്ദേഹത്തിന്റെ കേസുകള്‍ വിശദമായി പരിഗണിച്ച ശേഷം പിന്നീട് തീരുമാനമെടുക്കുമെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി അറിയിച്ചു.

നിലവിലെ എംപി മാര്‍ ആരും തന്നെ പട്ടികയിലില്ല. കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശും മത്സരിക്കാനുള്ള താത്പര്യത്തിലാണ്.

യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു പട്ടികയാണ് ഹൈക്കമാന്‍ഡും കെ.പി.സി.സി.യും ലക്ഷ്യമിടുന്നതെന്നു ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

✅സീറ്റ് ഉറപ്പാക്കിയ സിറ്റിംഗ് എംഎല്‍എമാര്‍

  • 1.പേരാവൂര്‍- സണ്ണി ജോസഫ്
  • 2.ഇരിക്കൂര്‍-സജീവ് ജോസഫ്
  • 3.സുല്‍ത്താന്‍ ബത്തേരി-ഐ.സി ബാലകൃഷ്ണന്‍ 
  • 4.കല്‍പറ്റ-ടി. സിദ്ദിഖ്
  • 5.വണ്ടൂര്‍-എ.പി അനില്‍കുമാര്‍
  • 6.നിലമ്പൂര്‍-ആര്യാടന്‍ ഷൗക്കത്ത്
  • 7.ചാലക്കുടി-സനീഷ് കുമാര്‍ ജോസഫ് 
  • 8.അങ്കമാലി-റോജി എം ജോണ്‍
  • 9.ആലുവ-അന്‍വര്‍ സാദത്ത്
  • 10.പറവൂര്‍-വി.ഡി സതീശന്‍
  • 11.എറണാകുളം-ടി.ജെ വിനോദ്
  • 12.തൃക്കാക്കര-ഉമാ തോമസ് 
  • 13.മൂവാറ്റുപുഴ-മാത്യു കുഴല്‍നാടന്‍
  • 14.കോട്ടയം-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
  • 15.പുതുപ്പള്ളി-ചാണ്ടി ഉമ്മന്‍
  • 16.ഹരിപ്പാട്-രമേശ് ചെന്നിത്തല
  • 17.കരുനാഗപ്പള്ളി-സി ആര്‍ മഹേഷ്
  • 18.കുണ്ടറ-പി.സി വിഷ്ണുനാഥ്
  • 19.കോവളം-എം. വിന്‍സെന്റ് 

✔ഒറ്റപ്പേരിലേക്ക് എത്തിയ മണ്ഡലങ്ങള്‍

  • വട്ടിയൂര്‍ക്കാവ്-കെ. മുരളീധരന്‍ 
  • കുന്നത്തുനാട്-വി.പി സജീന്ദ്രന്‍
  • മണലൂര്‍-ടി.എന്‍. പ്രതാപന്‍
  • കൊടുങ്ങല്ലൂര്‍-ഒ.ജെ.ജനീഷ്
  • കൊട്ടാരക്കര-ഐഷാ പോറ്റി 
  • പത്തനാപുരം-ജ്യോതികുമാര്‍ ചാമക്കാല
  • തൃത്താല-വി.ടി ബല്‍റാം
  • കൊയിലാണ്ടി-കെ. പ്രവീണ്‍കുമാര്‍
  • നാദാപുരം-കെ.എം അഭിജിത്ത്
  • കോഴിക്കോട് നോര്‍ത്ത്-കെ ജയന്ത്
  • എലത്തൂര്‍-വിദ്യാ ബാലകൃഷ്ണന്‍
  • പൊന്നാനി-കെ.നൗഷാദലി 
  • കോങ്ങാട്: കെ.എ. തുളസി

❓പ്രധാന ചര്‍ച്ചകളും തര്‍ക്കങ്ങളും

എം.പിമാരുടെ മത്സരം: കെ. സുധാകരന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍, എം.കെ. രാഘവന്‍ തുടങ്ങിയ എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എം.പിമാര്‍ മത്സരിക്കുന്നത് ഉപതിരഞ്ഞെടുപ്പുകള്‍ക്ക് വഴിമാറുമെന്നതിനാല്‍ ഹൈക്കമാന്‍ഡ് ഇതില്‍ കര്‍ശന നിലപാടിലാണ്.

പാലക്കാട് സീറ്റിലേക്ക് വലിയ മത്സരമാണ് നടക്കുന്നത്. നടന്‍ രമേശ് പിഷാരടിയുടെ പേര് ചര്‍ച്ചകളില്‍ വരുന്നുണ്ടെങ്കിലും, കെ. മുരളീധരനെ ഇവിടെ വേണമെന്നു ചില കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്. മുരളീധരന് പക്ഷേ, വട്ടിയൂര്‍കാവിനോടാണ് താത്പര്യം. 

സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിക്കുന്നതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തവണ കൂടുതല്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അവസരം നല്‍കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സി.പി.ഐയുമായി തെറ്റിപ്പിരിഞ്ഞ നാട്ടിക എം.എല്‍.എ സി.സി. മുകുന്ദനെ യു.ഡി.എഫ് സ്വതന്ത്രനായി പിന്തുണയ്ക്കുന്ന കാര്യം പരിഗണനയിലുണ്ട്. അമ്പലപ്പുഴയില്‍ സിപിഎമ്മിനോടു പിണങ്ങിയ ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ പിന്തുണ കൊടുക്കുന്ന കാര്യവും പരിഗണനയിലാണ്.

മധുസൂദനന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിംഗ് കമ്മിറ്റി ബാക്കിയുള്ള സീറ്റുകളില്‍ ചര്‍ച്ച തുടരുകയാണ്.


Summary:  The Congress leadership has decided to field all sitting MLAs in the upcoming Assembly elections, with three exceptions. K. Babu (Thrippunithura), Rahul Mamkootathil (Palakkad), and Eldhose Kunnappilly (Perumbavoor) are the names currently missing from the list.

Key Details from the Screening Committee:
Voluntary Withdrawal: K. Babu had previously expressed his decision not to contest.

Legal/Disciplinary Issues: The party excluded Rahul Mamkootathil due to sexual harassment cases. Similar cases are pending against Eldhose Kunnappilly. Screening Committee Chairman Madhusudan Mistry stated that a final decision regarding Eldhose would be made later after a detailed review of his legal situation.

Status of MPs: None of the current MPs are included in the list. Although K. Sudhakaran (Kannur) and Attingal MP Adoor Prakash expressed interest in contesting the Assembly elections, the leadership has not included them.

Focus on Youth: General Secretary K.C. Venugopal noted that the High Command and the KPCC aim for a list that prioritizes youth and new faces.

Greater clarity regarding the final candidate selection is expected as the election draws closer.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,645,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7429,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17334,Kochi.,2,Latest News,3,lifestyle,313,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2479,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,374,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,895,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1177,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2248,
ltr
item
www.vyganews.com: കെ ബാബു, രാഹുല്‍ മാങ്കൂട്ടത്തില്‍, എല്‍ദോസ് കുന്നപ്പിള്ളി ഒഴികെ എല്ലാ സിറ്റിംഗ് എംഎല്‍എമാരെയും മത്സര രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ധാരണ, എംപിമാര്‍ മത്സരിക്കാന്‍ സാദ്ധ്യതയില്ല
കെ ബാബു, രാഹുല്‍ മാങ്കൂട്ടത്തില്‍, എല്‍ദോസ് കുന്നപ്പിള്ളി ഒഴികെ എല്ലാ സിറ്റിംഗ് എംഎല്‍എമാരെയും മത്സര രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് ധാരണ, എംപിമാര്‍ മത്സരിക്കാന്‍ സാദ്ധ്യതയില്ല
All Congress Sitting MLAs Except K. Babu, Rahul Mamkootathil, and Eldhose Kunnappilly to Contest; MPs Unlikely
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxiFFDJUJD2CFgkTV9To2HxhdyR-k7cesar3ojoU7Ke_Pq0qNDFORYZzsttzm2-kcklErFaqq_xlO62VxB4AANySWSwscrnKMe4IxLomQ1leY-MgdkTHSPc29ZsICcW0r69e9s-FfzSG6bUEV1WdJrJ63-7Z10U9okbOz0yU2RKqLdQPnoUTAXK_xICQM/w640-h384/Congress%20Candidates.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxiFFDJUJD2CFgkTV9To2HxhdyR-k7cesar3ojoU7Ke_Pq0qNDFORYZzsttzm2-kcklErFaqq_xlO62VxB4AANySWSwscrnKMe4IxLomQ1leY-MgdkTHSPc29ZsICcW0r69e9s-FfzSG6bUEV1WdJrJ63-7Z10U9okbOz0yU2RKqLdQPnoUTAXK_xICQM/s72-w640-c-h384/Congress%20Candidates.jpg
www.vyganews.com
https://www.vyganews.com/2026/03/all-congress-sitting-mlas-except-k-babu.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/03/all-congress-sitting-mlas-except-k-babu.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy