വാഷിംഗ്ടൺ: മുൻ പ്രസിഡൻ്റ് ബരാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ച സംഭവത്തിൽ പ്രസിഡൻ്റ് ഡോണൾഡ് ട്ര...
വാഷിംഗ്ടൺ: മുൻ പ്രസിഡൻ്റ് ബരാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ച സംഭവത്തിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെതിരെ യുഎസിൽ പ്രതിഷേധം ശക്തമാകുന്നു. ഇതോടെ വൈറ്റ് ഹൗസ് ഈ വീഡിയോ പിൻവലിച്ചു. ഒരു സ്റ്റാഫിന് സംഭവിച്ച പിഴവാണിതെന്നാണ് വൈറ്റ് ഹൗസിൻ്റെ വിശദീകരണം. താൻ വീഡിയോ മുഴുവനും കണ്ടില്ലെന്നും മാപ്പ് പറയാനില്ലെന്നുമാണ് ട്രംപിൻ്റെ പ്രതികരണം
ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ച ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ വെച്ചുപിടിപ്പിച്ച ദൃശ്യങ്ങളുണ്ടായിരുന്നത്. ഡെമോക്രാറ്റുകൾക്ക് പുറമെ ട്രംപിൻ്റെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രമുഖരും ഈ വീഡിയോയെ തള്ളിപ്പറഞ്ഞു.
ഈ ദൃശ്യം വരുമ്പോൾ 'ദി ലയൺ സ്ലീപ്സ് ടുനൈറ്റ്' എന്ന പാട്ടിൻ്റെ തുടക്കം പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിട്ടുണ്ട്. കറുത്ത വർഗ്ഗക്കാരെ കുരങ്ങുകളുമായി താരതമ്യം ചെയ്യുന്ന പഴയകാല വംശീയ അധിക്ഷേപത്തെ ഓർമ്മിപ്പിക്കുന്നതാണിതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഈ ദൃശ്യം വരുമ്പോൾ 'ദി ലയൺ സ്ലീപ്സ് ടുനൈറ്റ്' എന്ന പാട്ടിൻ്റെ തുടക്കം പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിട്ടുണ്ട്. കറുത്ത വർഗ്ഗക്കാരെ കുരങ്ങുകളുമായി താരതമ്യം ചെയ്യുന്ന പഴയകാല വംശീയ അധിക്ഷേപത്തെ ഓർമ്മിപ്പിക്കുന്നതാണിതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ഇതിനെ വളരെ അറപ്പുളവാക്കുന്ന പെരുമാറ്റമെന്ന് വിശേഷിപ്പിച്ചു. എല്ലാ റിപ്പബ്ലിക്കൻ അംഗങ്ങളും ഇതിനെ അപലപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹക്കീം ജെഫ്രീസ് ഉൾപ്പെടെയുള്ള മറ്റ് പ്രമുഖരും രൂക്ഷമായ വിമർശനം ഉയർത്തിയിട്ടുണ്ട്. സെനറ്റർ ടിം സ്കോട്ട് ഉൾപ്പെടെയുള്ളവർ ഇതിനെ അതീവ വംശീയമായ പ്രവർത്തിയായി വിശേഷിപ്പിച്ചു. മുൻപും ഒബാമയെ അറസ്റ്റ് ചെയ്യുന്നതുപോലുള്ള എഐ വീഡിയോകളും ഡെമോക്രാറ്റിക് നേതാക്കളെ പരിഹസിക്കുന്ന ചിത്രങ്ങളും ട്രംപ് പങ്കുവെച്ചിട്ടുണ്ടെങ്കിലും, ഈ പുതിയ വീഡിയോ വംശീയതയുടെ അതിരുകൾ കടന്നതാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.
വീഡിയോ ആദ്യം വിവാദമായപ്പോൾ ഇത് വെറും ഇൻ്റർനെറ്റ് മീമിൻ്റെ ഭാഗമാണെന്നും ട്രംപിനെ ജംഗിളിൻ്റെ രാജാവായും ഡെമോക്രാറ്റുകളെ ലയൺ കിംഗിലെ കഥാപാത്രങ്ങളായും ചിത്രീകരിക്കാനുള്ള ശ്രമമാണെന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വിശദീകരിച്ചത്. പ്രതിഷേധം കെട്ടിച്ചമച്ച രോഷമാണെന്നും അവർ ആരോപിച്ചു. എന്നാൽ പിന്നീട് പിൻവലിക്കുകയായിരുന്നു. വംശീയ വിദ്വേഷം പരത്തുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിലൂടെ ട്രംപ് കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.
Key Words : Cntroversial Video, Barack Obama, Michelle Obama, Donald Trump


COMMENTS