തിരുവനന്തപുരം : ഒന്നിലധികം ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നിയമസഭാ പ്...
തിരുവനന്തപുരം : ഒന്നിലധികം ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നിയമസഭാ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി ഇന്ന് തീരുമാനമെടുത്തേക്കും. ഡി.കെ മുരളി നല്‍കിയ പരാതിയാണ് സമിതി ഇന്ന് ഗൗരവമായി പരിഗണിക്കുന്നത്.
നിരന്തരം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന രാഹുലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡി.കെ മുരളി പരാതി നല്‍കിയത്. ഇന്ന് ചേരുന്ന യോഗത്തില്‍ പരാതിക്കാരനായ ഡി.കെ മുരളിയുടെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും വാദങ്ങള്‍ കമ്മിറ്റി നേരിട്ട് കേള്‍ക്കും. നിയമസഭയുടെ പെരുമാറ്റ ചട്ടം അനുസരിച്ച്, പീഡനക്കേസുകളില്‍ ഉള്‍പ്പെടുന്ന അംഗങ്ങളെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്കും പ്രിവിലേജ് കമ്മിറ്റിക്കും അധികാരമുണ്ട്.
നിലവിലെ സഭാ സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക എന്നത് സമിതിക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. സങ്കീര്‍ണമായ നിയമവശങ്ങള്‍ ഉള്ളതിനാല്‍ പെട്ടെന്നൊരു തീരുമാനമുണ്ടാകാന്‍ സാധ്യത കുറവാണെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം, രാഹുലുമായി കോണ്‍ഗ്രസ് അകലം പാലിക്കുന്നുണ്ടെങ്കിലും അയോഗ്യതാ നീക്കത്തെ രാഷ്ട്രീയമായി നേരിടാനാണ് പാര്‍ട്ടിയുടെ തീരുമാനം. മുമ്പ് സമാനമായ കേസുകളില്‍ ഉള്‍പ്പെട്ട മറ്റ് എംഎല്‍എമാരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി പ്രതിരോധം തീര്‍ക്കാനാണ് കോണ്‍ഗ്രസ് നീക്കം.
രാഹുല്‍ രാജിവക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നുണ്ടെങ്കിലും അയോഗ്യത സംബന്ധിച്ച അന്തിമ നയപരമായ തീരുമാനം ഭരണപക്ഷം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Key Words : Rahul Mangkootatil, MLA Position, Privilege Committee

COMMENTS