The Election Commission has announced that the Legislative Assembly elections in Kerala will be held on Apri 9
അസം: ഏപ്രിൽ 9 (ഒറ്റഘട്ടം)
പുതുച്ചേരി: ഏപ്രിൽ 9 (ഒറ്റഘട്ടം)
തമിഴ്‌നാട്: ഏപ്രിൽ 23 (ഒറ്റഘട്ടം)
പശ്ചിമ ബംഗാൾ: ഏപ്രിൽ 23, ഏപ്രിൽ 29 (രണ്ട് ഘട്ടങ്ങളിലായി)
ന്യൂഡൽഹി: കേരളത്തിൽ ഏപ്രിൽ ഒൻപതിന് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇലക്ഷൻ കമ്മിഷൻ പ്രഖ്യാപിച്ചു.
ഒരു മാസം കഴിഞ്ഞ് മെയ് നാലിനാണ് വോട്ടെണ്ണൽ. അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രിൽ 9നാണ് തിരഞ്ഞെടുപ്പ് .
തമിഴ്നാട്ടിൽ ഏപ്രിൽ 23ന് തിരഞ്ഞെടുപ്പ് നടത്തും. പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, ഏപ്രിൽ 29 തീയതികളിലായാണ് തിരഞ്ഞെടുപ്പ്. എല്ലായിടത്തും മെയ് നാലിന് തന്നെയാണ് ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച എല്ലാ സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
കേരളത്തിലെ തിരഞ്ഞെടുപ്പ്
എല്ലാ പോളിംഗ് സ്റ്റേഷനുകളും ഗ്രൗണ്ട് ഫ്ലോറിൽ ആയിരിക്കുമെന്നും കുടിവെള്ളം, റാംപ്, വീൽചെയർ തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു.
സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന മാതൃകാ പോളിംഗ് സ്റ്റേഷനുകൾ ഇത്തവണയും ഉണ്ടാകും.
Summary:


COMMENTS