ന്യൂഡൽഹി: മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചതായി കേന്ദ്രം. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. മണിപ്പൂരില്‍ പുതിയ സർക്കാർ രൂപീകരണം ഉടൻ...
ന്യൂഡൽഹി: മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ചതായി കേന്ദ്രം. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. മണിപ്പൂരില്‍ പുതിയ സർക്കാർ രൂപീകരണം ഉടൻ ഉണ്ടാകും. മണിപ്പൂർ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിംഗ് സ്ഥാനം ഏല്‍ക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജഞ ചെയ്യും.
കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതയും നാഗ വിഭാഗത്തിൻ്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. നാഗ പീപ്പിള്‍ ഫ്രണ്ടിനാണ് രണ്ടാം ഉപമുഖ്യമന്ത്രി സ്ഥാനം. സംഘർഷത്തെ തുടർന്ന് ഒരു വർഷം മുൻപാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
Key Words : President's Rule, Manipur, Centeral Government


COMMENTS