Mamata Banerjee;s argument in Supreme court
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ നേരിട്ടെത്തി വാദിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബുധനാഴ്ച ഉച്ചയ്ക്ക് ചീഫ് ജസ്റ്റീസിന്റെ ചേംബറിലാണ് മമത ബാനര്‍ജി തന്റെ വാദങ്ങള്‍ ഉന്നയിച്ചത്. ഇതിനായി അഞ്ചു മിനിറ്റാണ് മമത ആവശ്യപ്പെട്ടതെങ്കിലും കോടതി 15 മിനിറ്റ് അനുവദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അവര്‍ കോടതിയില്‍ ഉന്നയിച്ചത്. വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ആറു തവണ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയെന്നും എന്നാല്‍ ഒരു മറുപടിയും ലഭിച്ചില്ലെന്നും മമത കോടതിയില്‍ വ്യക്തമാക്കി.
തങ്ങള്‍ക്ക് എവിടെയും നീതി ലഭിക്കുന്നില്ലെന്നു പറഞ്ഞ മമത ജനാധിപത്യം സംരക്ഷിക്കാനാണ് തന്റെ പോരാട്ടമെന്നും വ്യക്തമാക്കി. ഇതേതുടര്‍ന്ന് മമതയുടെ വാദങ്ങള്‍ ഗൗരവകരമെന്നു പറഞ്ഞ കോടതി ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു.
Keywords: Supreme court, SIR, Mamata Banerjee, Argument


COMMENTS