ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കടുത്ത ആക്രമണം നടത്തി എഐഎഡിഎംകെ. വിജയ് എഐഎഡിഎംകെയെ ബിജെപിയുടെ അടിമ എന്ന് വിളിച്ചത...
ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കടുത്ത ആക്രമണം നടത്തി എഐഎഡിഎംകെ. വിജയ് എഐഎഡിഎംകെയെ ബിജെപിയുടെ അടിമ എന്ന് വിളിച്ചതിനും അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിനും മറുപടിയായിട്ടാണ് പാർട്ടി നേതൃത്വം ശക്തമായ പ്രസ്താവന പുറത്തിറക്കിയത്. ടിവികെ നേതാവിന്‍റെ ആരോപണങ്ങൾ പൂർണമായും തള്ളിയ എഐഎഡിഎംകെ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ തന്നെ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു.
"ബ്ലാക്ക് ടിക്കറ്റ്" വിജയ് എന്ന് പരിഹസിച്ചുകൊണ്ടായിരുന്നു എഐഎഡിഎംകെയുടെ മറുപടി. വിജയ് കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വിറ്റ് അനധികൃതമായി വലിയ രീതിയില്‍ പണം സമ്പാദിച്ച വലിയ അഴിമതിക്കാരനാണ്. കടുത്ത ആത്മരതിയാണ് വിജയ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം കരൂരിൽ നടന്ന ദുരന്തത്തിൽ 41 പേർ മരിച്ച സംഭവത്തിന് വിജയ് ഭാഗികമായി ഉത്തരവാദിയാണെന്നും എഐഎഡിഎംകെ ആരോപിച്ചു.
Key Words : Actor Vijay, AIADMK , BJP


COMMENTS