വാഷിംഗ്ടൺ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി അമേരിക്കൻ ...
വാഷിംഗ്ടൺ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിഷേധക്കാരെ തൂക്കിലേറ്റാനോ അവർക്കെതിരെ ബലപ്രയോഗം നടത്താനോ ഇറാൻ തുനിഞ്ഞാൽ അമേരിക്ക നോക്കി നിൽക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.
സമാധാനപരമായി പ്രതിഷേധിക്കുന്ന ഇറാൻ ജനതയ്‌ക്കെതിരെ സൈനിക നടപടി സ്വീകരിച്ചാൽ അമേരിക്കൻ സൈന്യം തിരിച്ചടിക്കുമെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. "നിങ്ങൾ വെടിവയ്പ് തുടങ്ങരുത്, കാരണം ഞങ്ങൾക്കും വെടിവയ്പ് തുടങ്ങേണ്ടി വരും" എന്നായിരുന്നു ട്രംപിന്റെ താക്കീത്.
ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിച്ചേക്കാം.
അമേരിക്കയുടെ ഭീഷണിക്ക് ഇറാൻ ശക്തമായ മറുപടി നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടുന്നത് മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നും, ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തിയാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിടുമെന്നും ഇറാൻ പ്രതികരിച്ചു.
Key Words : Donald Trump, Iran protesters

COMMENTS