കൊൽക്കത്ത: പശ്ചിമബംഗാളിലെ മമത ബാനർജി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂൽ കോൺഗ്രസിൻ്റെ ക്രൂരത നിറഞ്ഞ സർക്കാരിനെ ...
കൊൽക്കത്ത: പശ്ചിമബംഗാളിലെ മമത ബാനർജി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂൽ കോൺഗ്രസിൻ്റെ ക്രൂരത നിറഞ്ഞ സർക്കാരിനെ പുറത്താൻ സമയമായി എന്നായിരുന്നു മാൾഡയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കവെ നരേന്ദ്ര മോദി വ്യക്തമാക്കിയത്. ബംഗാളിലെ എല്ലാ ദരിദ്ര കുടുംബങ്ങൾക്കും സ്വന്തമായി ഒരു സ്ഥിരം വീട് വേണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും കേന്ദ്ര സർക്കാർ നടത്തുന്ന ക്ഷേമ പദ്ധതികളുടെ മുഴുവൻ ആനുകൂല്യങ്ങളും അർഹതയുള്ളവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതായും മോദി പറഞ്ഞു. എന്നിരുന്നാലും സംസ്ഥാന തലത്തിലുള്ള അഴിമതി കാരണം ഈ ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും നരേന്ദ്ര മോദി ആരോപിച്ചു.
'കേന്ദ്ര സർക്കാർ ദരിദ്രർക്കായി അയയ്ക്കുന്ന പണം ടിഎംസി നേതാക്കൾ കൊള്ളയടിക്കുകയാണ്. തൃണമൂൽ സർക്കാർ എന്റെയും ബംഗാൾ ജനതയുടെയും ശത്രുവായി മാറിയിരിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. കേന്ദ്ര ആരോഗ്യ പദ്ധതികൾ പശ്ചിമ ബംഗാൾ സർക്കാർ തടഞ്ഞു'വെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 'ആയുഷ്മാൻ ഭാരത് അനുവദിക്കാത്ത ഒരേയൊരു സംസ്ഥാനം ബംഗാൾ മാത്രമാണ്. എന്റെ പദ്ധതിയിൽ നിന്ന് ദരിദ്രർക്ക് സഹായം ലഭിക്കാൻ ടിഎംസി ആളുകൾ അനുവദിക്കുന്നില്ല. ഇത്തരത്തിലുള്ള ക്രൂരത കാണിക്കുന്ന സർക്കാരിനോട് വിട പറയേണ്ട സമയമാണിതെന്നാ'യിരുന്നു നരേന്ദ്ര മോദി പറഞ്ഞത്.
Key Words : Trinamool Congress government, PM Modi , Mamata


COMMENTS