ട്വന്റി 20 എൻഡിഎയിൽ ചേർന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പാർട്ടി വിടുന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ...
ട്വന്റി 20 എൻഡിഎയിൽ ചേർന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പാർട്ടി വിടുന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് റസീന പരീത്, ഐക്കരനാട് പഞ്ചായത്ത് മുൻ അംഗം ജീൽ മാവേലിൽ, മഴുവന്നൂർ പഞ്ചായത്ത് മുൻ കോ-ഓർഡിനേറ്റർ രഞ്ജു പുളിഞ്ചോടൻ എന്നിവരാണ് കോൺഗ്രസിലേക്ക് എത്തുന്നത്.
കോൺഗ്രസ് പ്രവേശനത്തിനു മുന്നോടിയായി മൂന്നുപേരും സംയുക്തമായി നട ത്തിയ വാർത്താസമ്മേളനത്തിൽ സാബു എം. ജേക്കബിനെ രൂക്ഷമായി വിമർശി ച്ചു. യാതൊരു കൂടിയാലോചനയും ഇല്ലാതെയാണ് ട്വൻ്റി 20 യെ എൻഡിയുടെ ഭാഗമായതെന്ന് അവർ പറഞ്ഞു.എൻഡിഎയിൽ ചേരാനുള്ള തീരുമാനം പാർലമെൻ്ററി ബോർഡ് അംഗങ്ങളോ വാർഡ് കമ്മിറ്റികളോ ജനപ്രതിനിധികളോ അറിഞ്ഞിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു. തിരുവനന്തപുരത്ത് പോയി കുറച്ചുപേർ എടുത്ത തീരുമാനമാണിത്. ടെലിവിഷനിലൂടെയാണ് ലയനം അറിഞ്ഞതുതന്നെ. ഇടതു-വലതു മുന്നണികളിലേയ്ക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ട്വൻ്റി ട്വൻ്റി പ്രവർത്തിച്ചിരുന്നത്. ലയിക്കണമെന്നുണ്ടെങ്കിൽ പാർട്ടി പിരിച്ചുവിടുമെന്നായിരുന്നു മുൻ നിലപാട്. എന്നാൽ, ബിജെപിയുടെ റിക്രൂട്ട്മെന്റ് ഏജന്റായി പ്രവർത്തിച്ചിരിക്കുകയാണ് പാർട്ടിയെന്നും പുറത്തുപോയവർ കുറ്റപ്പെടുത്തി.
Key Words : Twenty- 20 Party, NDA


COMMENTS