തിരുവനന്തപുരം : ഭരണപരാജയത്തിൻ്റെ ഫസ്റ്റ് ഡോക്യുമെന്റ് ആണ് ബജറ്റെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സെൻസിറ്റീവ് ആയ വിഷയങ്ങളിൽ പോലും അനുവദിച്ച തുകയു...
തിരുവനന്തപുരം : ഭരണപരാജയത്തിൻ്റെ ഫസ്റ്റ് ഡോക്യുമെന്റ് ആണ് ബജറ്റെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സെൻസിറ്റീവ് ആയ വിഷയങ്ങളിൽ പോലും അനുവദിച്ച തുകയുടെ പകുതി പോലും ചെലവഴിച്ചിട്ടില്ല. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് മാനിഫെസിസ്റ്റോയിൽ ഞങ്ങൾക്കും എന്തും പറയാം.
ഈ ബജറ്റ് LDF തിരഞ്ഞെടുപ്പ് ഡോക്യുമെന്റ്. അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്. വെച്ചത് ചിലവഴിക്കാത്തവരാണ് ഇപ്പോൾ കൂട്ടി നൽകുമെന്ന് പറയുന്നത്.
ഈ ബജറ്റിൽ യാതൊരു പ്രസക്തിയുമില്ല അടുത്ത സർക്കാരിൻറെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കാണ് പ്രസക്തിയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Key Words : PK Kunhalikutty, Kerala Budget


COMMENTS