അടുത്ത മാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽനിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പിന്മാറി. ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന...
അടുത്ത മാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽനിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പിന്മാറി. ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) അഭ്യർഥന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) കഴിഞ്ഞദിവസം നിരസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോകകപ്പിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് നിലപാടെടുത്തത്.
ലോകകപ്പിൽ കളിക്കാൻ ഇന്ത്യയിലേക്ക് വരാൻ കഴിയില്ലെന്ന നിലപാട് തുടർന്നാൽ, ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ ടൂർണമെന്റിൽ നിന്നുതന്നെ ഒഴിവാക്കി പകരം മറ്റൊരു ടീമിനെ ഉൾപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ഐസിസി, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു. അന്തിമ തീരുമാനം ഐസിസിയെ അറിയിക്കാൻ 24 മണിക്കൂർ സമയമാണ് ബിസിബിക്ക്, ഐസിസി അനുവദിച്ചിരിക്കുന്നത്.
Key Words : The Bangladesh cricket team, ICC T20 World Cup


COMMENTS