കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വര്‍ണ്ണം ചെമ്പാക്കിയതിന്റെ രേഖകള്‍ ശാസ്ത്രീയ പരിശോധന നടത്തും. മിനുട്‌സ് തിരുത്തിയത് ദേവസ്വം ബോര്‍ഡ് മുന...
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വര്‍ണ്ണം ചെമ്പാക്കിയതിന്റെ രേഖകള്‍ ശാസ്ത്രീയ പരിശോധന നടത്തും. മിനുട്‌സ് തിരുത്തിയത് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ എന്ന് ഉറപ്പാക്കാനായി കൈയ്യക്ഷരം പരിശോധിക്കും. ഇതിനായി കൈയ്യക്ഷര സാമ്പിൾ ശേഖരിച്ചു. കുറ്റപത്രം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാല്‍ കുറ്റപത്രം നല്‍കാന്‍ കടമ്പകൾ ഏറെയാണ്.
ജീവനക്കാര്‍ക്കെതിരെ കുറ്റപത്രം നല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി വേണം. അനുമതി നല്‍കേണ്ടത് സര്‍ക്കാരും ബോര്‍ഡുമാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ അനുമതി തേടാന്‍ കഴിയൂ. എഫ്‌എസ്‌എല്‍ റിപ്പോര്‍ട്ട് കിട്ടാനും പ്രോസിക്യൂഷന്‍ അനുമതി കിട്ടാനും ദിവസങ്ങള്‍ വേണ്ടിവരും. കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകും എന്നത് വ്യക്തമാണ്. മുരാരി ബാബുവിനെ പോലെ പല പ്രതികളും ഇതിനിടയില്‍ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങും. പ്രതികള്‍ പുറത്തിറങ്ങുന്നത് തെളിവുകൾ നശിപ്പിക്കാന്‍ ഇടയാക്കും എന്ന ആരോപണം പ്രതിപക്ഷം ഇതിനകം ഉന്നയിച്ചുകഴിഞ്ഞു.
Key Words : Scientific Examination , Sabarimala Gold Theft


COMMENTS