Sabarimala gold theft case
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രധാന പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ജാമ്യം നിഷേധിച്ച് വിജിലന്‍സ് കോടതി. ശബരിമലയുമായി ബന്ധപ്പെട്ട രണ്ടു കേസികളിലാണ് കോടതി ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടതോടെയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജാമ്യ അപേക്ഷയുമായി കോടതിയെ സമീപിച്ചത്.
എന്നാല്‍ കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സമയത്ത് പ്രധാന പ്രതിക്ക് ജാമ്യം നല്‍കരുതെന്നുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം കേസിലെ മറ്റ് പ്രതികളായ കെ.എസ് ബൈജു, എസ് ശ്രീകുമാര്‍, പങ്കജ് ഭണ്ഡാരി, ഗോവര്‍ദ്ധന്‍ എന്നിവരുടെ ജുഡീഷ്യല്‍ റിമാന്‍ഡ് കാലാവധി ഈ മാസം 28 വരെ നീട്ടി. മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 16 ന് വാദം തുടരും.
Keywords: Sabarimala gold theft case, Unnikrishnan potty, Bail, Court


COMMENTS