PM Narendra Modi in Thiruvananthapuram
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തി. വിമാനത്താവളത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. പതിവിനു വിപരീതമായി ഇത്തവണ മേയര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയില്ലയെന്നതും ശ്രദ്ധേയമായി.
തുടര്‍ന്ന് വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനായി റോഡ് മാര്‍ഗം പ്രധാനമന്ത്രി പുത്തരിക്കണ്ടം മൈതാനത്തെത്തി.
തുടര്‍ന്ന് കേരളത്തിന് ലഭിച്ച അമൃത് ഭാരത് അടക്കം മൂന്ന് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് കര്‍മം പ്രധാനമന്ത്രി നിര്‍വഹിച്ചു. തിരുവനന്തപുരം കോര്‍പറേഷന്റെ വികസന നയരേഖയും അദ്ദേഹം ഇന്ന് പ്രഖ്യാപിക്കും.
Keywords: PM Narendra Modi, Kerala, Thiruvananthapuram



COMMENTS