ചങ്ങനാശ്ശേരി : നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി നിലപാട് വ്യക്തമാക്കി എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻ എസ് എസിന് രാഷ്ട്രീയമില്...
ചങ്ങനാശ്ശേരി : നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി നിലപാട് വ്യക്തമാക്കി എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻ എസ് എസിന് രാഷ്ട്രീയമില്ല എന്നും രാഷ്ട്രീയത്തോടു വെറുപ്പില്ല എന്നും ജി സുകുമാരൻ നായർ. എല്ലാ പാർട്ടികളോടും സമദൂരം തുടരും.
ശബരിമല വിഷയത്തിലെ ശരിദൂരം എന്ന നിലപാടിൽ രാഷ്ട്രീയമായി കൂട്ടികുഴക്കേണ്ട കാര്യമില്ലെന്ന് സുകുമാരൻ നായർ കൂട്ടിച്ചേർത്തു. സ്വർണക്കൊള്ളയിൽ താൻ നിലപാട് വ്യക്തമാക്കിയതാണ്, അതിൽ കൂടുതൽ ഒന്നും പറയാനില്ലന്നദ്ദേഹം പ്രതികരിച്ചു. മന്നം ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Key Words : NSS, G Sukumaran Nair


COMMENTS