കോട്ടയം: പുതുതായി അനുവദിച്ച നഗർകോവിൽ – മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും തിരുവനന്തപുരം നോർത്ത് – ചാർലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്...
കോട്ടയം: പുതുതായി അനുവദിച്ച നഗർകോവിൽ – മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും തിരുവനന്തപുരം നോർത്ത് – ചാർലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സർവീസ് നടത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു.
ഈ രണ്ട് ട്രെയിനുകളും കോട്ടയം വഴി ഓടിക്കണമെന്ന ആവശ്യം നേരത്തെ തന്നെ റെയിൽവേ മന്ത്രിയുടെയും റെയിൽവേ ബോർഡിന്റെയും മുന്നിൽ ഉന്നയിച്ചിരുന്നു.
യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച്, മാവേലിക്കര പാർലിമെന്റ് മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ഇരു അമൃത് ഭാരത് എക്സ്പ്രസ് സർവീസുകൾക്കും സ്റ്റോപ്പ് അനുവദിച്ചതായും എംപി പറഞ്ഞു.
ഇതോടെ മധ്യകേരളത്തിലെ സാധാരണ യാത്രക്കാർക്ക് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ മംഗലാപുരം, ഹൈദരാബാദ് മേഖലകൾ ഉൾപ്പെടെ കൂടുതൽ മെച്ചപ്പെട്ട റെയിൽ ബന്ധം ഉറപ്പാക്കാൻ സാധിക്കും.
Key Words : New Amrit Bharat Express train, Kottayam, Mavelikkara, Chengannur, Changanassery Kodikunnil Suresh MP


COMMENTS