തിരുവനന്തപുരം : ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിന്റെ തുടർനടപടികൾക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിൽ പ്രതികരണവുമായി സി...
തിരുവനന്തപുരം : ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിന്റെ തുടർനടപടികൾക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിൽ പ്രതികരണവുമായി സിസ്റ്റർ റാണിറ്റ്. ആവശ്യം അംഗീകരിച്ചതിന് നന്ദിയെന്ന് സിസ്റ്റർ റാണിറ്റ് പ്രതികരിച്ചു. സർക്കാരിനും മുഖ്യമന്ത്രിക്കും പൊതുസമൂഹത്തിനും നന്ദി.
ആവശ്യപ്പെട്ട ആളെ തന്നെ ആണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ചതെന്നും സിസ്റ്റർ മാധ്യമങ്ങളോട് വിശദമാക്കി. മുൻ നിയമസെക്രട്ടറി അഡ്വ. ബി ജി ഹരീന്ദ്രനാഥിനെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ ഇന്നലെയാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും സ്പെഷ്യൽ പ്രോസിക്യൂട്ടറെ വിട്ട് നല്‌കിയിട്ടില്ലന്ന് കേസിലെ പരാതിക്കാരിയായ സി. റാണിറ്റ് പറഞ്ഞിരുന്നു. സിസ്റ്ററുടെ തുറന്നുപറച്ചിലിന്റെ ആറാം നാളാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.
Key Words : Franco Mulakkal, Rape Case, Sister Ranit


COMMENTS