Driven by Viral Craze, the Woman Who Filmed Without Emotion and the Online Jurors Took Deepak's Life: Bhagyalakshmi
തിരുവനന്തപുരം : ബസ്സില്‍ വച്ചു മോശമായി പെരുമാറിയെന്നു പറഞ്ഞ് ഒരു ഭാവവ്യത്യാസവുമില്ലാതെ നിന്നു വീഡിയോ എടുത്തു പ്രചരിപ്പിച്ച സ്ത്രീയും സോഷ്യല്‍ മീഡിയയിലൂടെ ദീപക്കിനെ അധിക്ഷേപിച്ചവരും അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളാണെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.
വൈറല്‍ ആകാന്‍ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ പ്രവൃത്തികള്‍ ഒരു ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായെന്ന് ഭാഗ്യലക്ഷ്മി രോഷത്തോടെ പ്രതികരിച്ചു.
ബസ്സില്‍ വച്ച് മോശമായ അനുഭവം ഉണ്ടായാല്‍ ആ നിമിഷം തന്നെ പ്രതികരിക്കാനുള്ള ധൈര്യമാണ് കാണിക്കേണ്ടതെന്നും, യാതൊരു ഭാവവ്യത്യാസവുമില്ലാതെ വീഡിയോ എടുത്ത സ്ത്രീയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഒരാള്‍ കുറ്റക്കാരനാണോ എന്ന് ഉറപ്പാക്കുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന 'വിചാരണ'കള്‍ വലിയ അപകടമാണെന്നും, നിരപരാധിത്വം തെളിയിക്കാന്‍ ഒരാള്‍ക്ക് ജീവന്‍ നല്‍കേണ്ടി വരുന്നത് സമൂഹത്തിന്റെ പരാജയമാണെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
കൃത്യമായ അന്വേഷണം നടത്താതെയും മറുഭാഗം കേള്‍ക്കാതെയും വാര്‍ത്തകള്‍ നല്‍കുന്ന രീതിയെയും ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു.
സോഷ്യല്‍ മീഡിയയിലെ ആള്‍ക്കൂട്ട ആക്രമണവും വിവേചനമില്ലാത്ത വീഡിയോ പ്രചരണവുമാണ് ഒരു യുവാവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞു.

ശരീരത്തില്‍ സ്പര്‍ശിച്ചെന്നു കാട്ടി യുവതി വീഡിയോ പങ്കുവച്ചു, കോഴിക്കോട്ട് യുവാവ് ജീവനൊടുക്കി, വീഡിയോ കണ്ടത് 23 ലക്ഷം പേര്‍, സൈബര്‍ വിചാരണ മരണകാരണം, യുവതിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യം
സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവതി വീഡിയോ പങ്കുവച്ചതിന് പിന്നാലെ, കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (42) ജീവനൊടുക്കി. ഞായറാഴ്ച രാവിലെ ദീപക്കിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കണ്ണൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് മോശമായി പെരുമാറിയെന്നും മനഃപൂര്‍വം ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും ആരോപിച്ച് ഒരു യുവതി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ (റീല്‍സ്) പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
വീഡിയോ വൈറലായതോടെ ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. ഒരു വസ്ത്രവ്യാപാരശാലയില്‍ ജോലി ചെയ്തിരുന്ന ദീപക്കിനെക്കുറിച്ച് ഇതുവരെ മോശമായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും, വ്യാജമായ ആരോപണമാണ് യുവതി ഉന്നയിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ദീപക് മരിക്കുന്നതിന് മുന്‍പ് സുഹൃത്തുക്കളോട് ഫോണില്‍ സംസാരിച്ചിരുന്നു. വടകര പോലീസ് ദീപക്കിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നതായും സൂചനയുണ്ട്. സൈബര്‍ ആക്രമണവും അപമാന ഭയവുമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പയ്യന്നൂരില്‍ വെച്ചാണ് സംഭവം നടന്നതെന്നും, ദീപക് മറ്റൊരു യുവതിയോടും മോശമായി പെരുമാറുന്നത് കണ്ടിരുന്നുവെന്നും യുവതി പറഞ്ഞു. തനിക്ക് താല്പര്യമില്ലെന്ന് അറിഞ്ഞിട്ടും ദീപക് തന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നും, 'എന്താണ് കാണിക്കുന്നത്?' എന്ന് ചോദിച്ചപ്പോള്‍ അയാള്‍ വേഗത്തില്‍ നടന്നുപോയെന്നും യുവതി പറഞ്ഞു.
ഈ സംഭവത്തിന് ശേഷം തനിക്ക് പരിചയമുള്ള വടകര സ്റ്റേഷനിലെ ഒരു പോലീസുകാരനെ യുവതി വിളിച്ചു. ആളുടെ അഡ്രസ് കണ്ടെത്താന്‍ പോലീസുകാരന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ദീപക്കിന്റെ വീഡിയോ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും യുവതി വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു.
'എന്റെ കാര്യത്തില്‍ 100 ശതമാനം എനിക്ക് ഇഷ്ടമില്ലെന്ന് അറിഞ്ഞിട്ടും എന്നെ തൊടാന്‍ ശ്രമിക്കുകയാണ് അയാള്‍ ചെയ്തത്. എന്നാല്‍ അയാളുടെ മരണവിവരം അറിഞ്ഞതില്‍ സങ്കടമുണ്ട്,' യുവതി പ്രതികരിച്ചു.
യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്. സൈബര്‍ ആക്രമണവും അപമാന ഭയവുമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ നീതിക്ക് വേണ്ടിയാണ് ശ്രമിച്ചതെന്നാണ് യുവതിയുടെ വിശദീകരണം.
രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. യുവതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനും പരാതി ലഭിച്ചിട്ടുണ്ട്.
Summary: Dubbing artist and actress Bhagyalakshmi stated that the woman who stood emotionless while filming and circulating a video alleging misconduct on a bus, along with those who insulted Deepak on social media, are responsible for his death.
Bhagyalakshmi reacted with indignation, stating that the actions of certain individuals who stoop to any level of indecency just to "go viral" have resulted in the loss of a life.
She opined that if one has a bad experience on a bus, they should show the courage to react at that very moment. She further questioned the integrity of the woman who filmed the video without any visible change in expression or immediate reaction.
Bhagyalakshmi added that 'trials' conducted on social media before a person's guilt is even established are extremely dangerous, and it is a failure of society when an individual has to give up their life to prove their innocence.
She also criticized the practice of publishing news without conducting proper investigations or hearing the other side of the story. Bhagyalakshmi concluded that mob attacks on social media and the indiscriminate circulation of videos are what led to the young man's suicide.


COMMENTS