വരുന്ന ഫെബ്രുവരി 14 ന്, പ്രണയ ദിനത്തില്‍ മൃണാള്‍ താക്കൂറും ധനുഷും വിവാഹിതരാകുന്നു എന്ന് അഭ്യൂഹങ്ങൾ പരക്കുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി ധനു...
വരുന്ന ഫെബ്രുവരി 14 ന്, പ്രണയ ദിനത്തില്‍ മൃണാള്‍ താക്കൂറും ധനുഷും വിവാഹിതരാകുന്നു എന്ന് അഭ്യൂഹങ്ങൾ പരക്കുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി ധനുഷും മൃണാള്‍ താക്കൂറും തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ പല തരം ഗോസിപ്പുകളും പുറത്തു വന്നിരുന്നു. ഔദ്യോഗികമായി ഇരുവരും വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല എങ്കിലും, ഇപ്പോഴിതാ വിവാഹ തിയ്യതിയടക്കമാണ് പുറത്തു വരുന്നത്.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടക്കുന്ന, വളരെ ലളിതമായ വിവാഹമായിരിക്കും ചടങ്ങുകള്‍. തീര്‍ത്തും രഹസ്യമാണ് എന്നൊക്കെയുള്ള വാര്‍ത്തകളും വരുന്നുണ്ട്. കേട്ടപാതി കേള്‍ക്കാത്ത പാതി വിഷയത്തില്‍ ആരാധകരുടെ ചര്‍ച്ചകളും സജീവമായി. 33 കാരിയായ മൃണാളിനെ എങ്ങനെ 42 കാരനായ ധനുഷ് വിവാഹം ചെയ്യും, തന്നോളം വളര്‍ന്ന മക്കളുണ്ട് ധനുഷിന് എന്നൊക്കെ പറഞ്ഞാണ് താക്കൂര്‍ ഫാന്‍സ് രംഗത്തെത്തുന്നത്. അതിലെന്താണ് തെറ്റ്, പ്രായവും , നേരത്തെ വിവാഹം കഴിഞ്ഞു എന്ന കാരണവും രണ്ടാമതൊരു വിവാഹത്തിന് തെറ്റേയല്ല എന്നാണ് മറ്റു ചിലരുടെ പ്രതിരോധം.
Key Words : Dhanush, Mrinal Thakur

COMMENTS