നാഗപട്ടണം: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ കോലം പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു വെനസ്വേ...
നാഗപട്ടണം: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ കോലം പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് സിപിഐഎം സംഘടിപ്പിച്ച പരിപാടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ കോലം പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു. തമിഴ്‌നാട്ടിലെ നാഗപട്ടണത്താണ് സംഭവം. വേർകുടി ബ്രാഞ്ച് സെക്രട്ടറി കല്യാണ സുന്ദരം (45) ആണ് മരിച്ചത്.
ജനുവരി 10നാണ് കല്യാണ സുന്ദരത്തിന് പൊള്ളലേറ്റത്. മഡുറോയെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഐഎം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നാഗപട്ടണം കടയ്ത്തെരുവിൽ നടന്ന പ്രതിഷേധത്തിനിടെ പെട്രോൾ ഒഴിച്ച് ട്രംപിന്റെ കോലം കത്തിക്കാൻ പ്രവർത്തകർ ശ്രമിച്ചു. ഡ്യൂട്ടിയി ലുണ്ടായിരുന്ന പൊലീസുകാർ ഇത് തടയാൻ ശ്രമിക്കുന്നതിനിടെ പെട്രോൾ കല്യാണ സുന്ദരത്തിൻ ദേഹത്തു വീഴുകയും തീപ്പടരുകയുമായിരുന്നു. ഇരു കാലുകളിലും കൈയിലും സാരമായി പരിക്കേറ്റു.ചികിത്സയിലായിരുന്ന കല്യാണ സുന്ദരം 13ന് ആശുപത്രി വിട്ടെങ്കിലും ആരോഗ്യാവസ്ഥ വീണ്ടും വഷളായി. തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു.
Key Words : CPM Branch Secretary, Donald Trump


COMMENTS