ഉന്നാവ് പീഡനക്കേസ്: മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

Unnao Rape Case: Supreme Court Stays High Court Order Suspending Sentence of Former BJP MLA Kuldeep Singh Sengar


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: 2017-ല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന് അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു. സെംഗാറിന്റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ നടപടി.

അതിജീവിതയോട് കോടതിക്ക് ഉത്തരവാദിത്തമുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, സെംഗാറിന് നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. നിലവില്‍ അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനാല്‍ സെംഗാര്‍ ജയിലില്‍ തന്നെ തുടരും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ വെക്കേഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സെന്‍ഗര്‍ എംഎല്‍എ ആയിരുന്നെങ്കിലും അദ്ദേഹത്തെ ഒരു 'പൊതുപ്രവര്‍ത്തകനായി'  കണക്കാക്കാനാവില്ലെന്നും, അതിനാല്‍ പോക്‌സോ നിയമം ഈ കേസില്‍ ബാധകമല്ലെന്നുമാണ് ഡല്‍ഹി ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചത്.

ഹൈക്കോടതി ജഡ്ജി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സെന്‍ഗര്‍ കൈക്കൂലി നല്‍കിയതായി അതിജീവിത ആരോപിച്ചു. തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്ന് അവര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിച്ചു.

സെന്‍ഗറിന് ജാമ്യം ലഭിച്ചതിനെതിരെ വലിയ ജനരോഷമാണ് ഉയര്‍ന്നത്. ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തിയ അതിജീവിതയെയും അമ്മയെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവവും വലിയ വിവാദമായിരുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചതോടെ, സെന്‍ഗറിന് പുറത്തിറങ്ങാനാവില്ല. 

തനിക്ക് സുപ്രീം കോടതിയില്‍ വിശ്വാസമുണ്ടെന്ന് അതിജീവിത പറഞ്ഞു. തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്ന് അവര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ഡല്‍ഹി ഹൈക്കോടതിയിലെ ഒരു ജഡ്ജിക്കും സെംഗാര്‍ കൈക്കൂലി നല്‍കിയെന്ന് അവര്‍ ആരോപിച്ചു. സെന്‍ഗറിന് ജാമ്യം ലഭിച്ചതിന് ശേഷം തന്റെ കുടുംബം വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതിയുടെ വിവാദ ഉത്തരവ്

സെന്‍ഗര്‍ പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലത്തിലെ എംഎല്‍എ പദവി അദ്ദേഹത്തെ ഒരു 'പൊതുപ്രവര്‍ത്തകന്‍' ആയി കണക്കാക്കാന്‍ പര്യാപ്തമല്ലെന്ന വിചിത്രമായ വാദമാണ് ഹൈക്കോടതി നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമം ഈ കേസില്‍ ബാധകമല്ലെന്നും കോടതി നിരീക്ഷിച്ചു. ഏഴര വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചു എന്നത് ഈ കേസില്‍ ലഭിക്കാവുന്ന കുറഞ്ഞ ശിക്ഷയേക്കാള്‍ കൂടുതലാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഉന്നാവ് മാനഭംഗക്കേസിലെ പ്രതി മുന്‍ ബിജെപി എംഎല്‍എ സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ചു, പ്രതിഷേധിച്ച പെണ്‍കുട്ടിയേയും അമ്മയേയും സിആര്‍പിഎഫ് തെരുവില്‍ വലിച്ചിഴച്ചു

Summary: The Supreme Court has stayed the bail granted to former BJP MLA Kuldeep Singh Sengar in the case involving the 2017 rape of a minor girl in Unnao, Uttar Pradesh. This action by the Supreme Court follows a petition filed by the CBI challenging the Delhi High Court's order that suspended Sengar's life imprisonment sentence.

Stating that the court has a responsibility toward the survivor, the Supreme Court issued a notice to Sengar, directing him to respond within four weeks. Sengar will remain in jail for now as he is currently serving a sentence in another case related to the custodial death of the survivor's father. A vacation bench led by Chief Justice Surya Kant considered the petition.

The Delhi High Court had previously observed that although Sengar was an MLA, he could not be considered a "public servant," and therefore, the POCSO Act was not applicable in this case.

The survivor alleged that Sengar had bribed officials, including a High Court judge. She appealed to Uttar Pradesh Chief Minister Yogi Adityanath to ensure safety for herself and her family.

There was significant public outrage against the bail granted to Sengar. The incident where security officials allegedly threatened and assaulted the survivor and her mother when they arrived in Delhi to protest also sparked major controversy.

With the Supreme Court staying the Delhi High Court's bail order, Sengar will not be able to leave prison.

The survivor stated that she has faith in the Supreme Court. She appealed to Uttar Pradesh Chief Minister Yogi Adityanath to ensure the safety of her family and herself. She further alleged that Sengar had bribed investigative officers and a Delhi High Court judge, adding that her family has been suffering immensely since Sengar was granted bail.

The Controversial High Court Order

The High Court put forward a strange argument that Sengar's status as an MLA of his constituency was not sufficient to deem him a "public servant." Based on this, the court observed that the POCSO Act did not apply to this case. The High Court had granted bail evaluating that the seven and a half years of imprisonment already served was more than the minimum sentence applicable in this case.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,635,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7411,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17270,Kochi.,2,Latest News,3,lifestyle,312,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2475,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,367,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,872,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1168,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2196,
ltr
item
www.vyganews.com: ഉന്നാവ് പീഡനക്കേസ്: മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി
ഉന്നാവ് പീഡനക്കേസ്: മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി
Unnao Rape Case: Supreme Court Stays High Court Order Suspending Sentence of Former BJP MLA Kuldeep Singh Sengar
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhR2DlcMEVijUx3l5pMoEJP162wnmSaO-c0_ZokKWu9qQW5wJOHINKGCg0GC1JTD6V3pGBZuHvDo9s1SgsjaXHX0flOiJzIpalbf0nsqu5hVW9a24sn4e4gp-7vVIyenLHu_YkXo0IE8X6jMbcldwj8vCsGvBcHUvvYX0xk7-dxFgVWLE8-LLBgpM-s2K4/s320/Sengar.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhR2DlcMEVijUx3l5pMoEJP162wnmSaO-c0_ZokKWu9qQW5wJOHINKGCg0GC1JTD6V3pGBZuHvDo9s1SgsjaXHX0flOiJzIpalbf0nsqu5hVW9a24sn4e4gp-7vVIyenLHu_YkXo0IE8X6jMbcldwj8vCsGvBcHUvvYX0xk7-dxFgVWLE8-LLBgpM-s2K4/s72-c/Sengar.jpg
www.vyganews.com
https://www.vyganews.com/2025/12/unnao-rape-case-supreme-court-stays.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/12/unnao-rape-case-supreme-court-stays.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy