ന്യൂഡൽഹി: കേന്ദ്ര വിവരാവകാശ കമ്മീഷണർ ആയി മലയാളയായ പി ആർ രമേശ് നിയമിതനായി. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററാണ് പി ആർ രമേശ്. ആദ്യമായാണ് ഒരു മലയാള...
ന്യൂഡൽഹി: കേന്ദ്ര വിവരാവകാശ കമ്മീഷണർ ആയി മലയാളയായ പി ആർ രമേശ് നിയമിതനായി. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററാണ് പി ആർ രമേശ്. ആദ്യമായാണ് ഒരു മലയാളി ഈ പദവിയിൽ നിയമിതനാകുന്നത്.
തിരുവല്ല മണ്ണൻകരച്ചിറയിൽ പുത്തൂർ കുടുംബാംഗമാണ് ഇദ്ദേഹം. പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. എക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിൽ സീനിയർ എഡിറ്ററായ ഭാരതി ജെയ്ൻ ആണ് ഭാര്യ.
Key Words : PR Ramesh, Central Information Commissioner

COMMENTS