ന്യൂഡൽഹി: കേരളത്തിൽ ഏപ്രിൽ ഒൻപതിന് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇലക്ഷൻ കമ്മിഷൻ പ്രഖ്യാപിച്ചു. ഒരു മാസം കഴിഞ്ഞ് മെയ് നാലിനാണ് വോട്ടെണ്ണ...
ന്യൂഡൽഹി: കേരളത്തിൽ ഏപ്രിൽ ഒൻപതിന് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇലക്ഷൻ കമ്മിഷൻ പ്രഖ്യാപിച്ചു. ഒരു മാസം കഴിഞ്ഞ് മെയ് നാലിനാണ് വോട്ടെണ്ണൽ. അസം, പുതു ച്ചേരി എന്നിവിടങ്ങളിലും ഏപ്രിൽ 9നാണ് തിരഞ്ഞെടുപ്പ് .
തമിഴ്നാട്ടിൽ ഏപ്രിൽ 23ന് തിരഞ്ഞെടുപ്പ് നടത്തും. പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, ഏപ്രിൽ 29 തീയതികളിലായാണ് തിരഞ്ഞെടുപ്പ്. എല്ലായിടത്തും മെയ് നാലിന് തന്നെയാണ് ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച എല്ലാ സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
പശ്ചിമ ബംഗാളിലെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി മാർച്ച് 15-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇതിനുശേഷം പ്രഖ്യാപനം വന്നത് .
നിലവിലെ കേരള നിയമസഭയുടെ കാലാവധി മെയ് 23-നാണ് അവസാനിക്കുന്നത്.
Key Words : Kerala Election


COMMENTS