കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനത്തിനിരയായതായി ആരോപിക്കപ്പെടുന്ന അതിജീവിതയെ അപമാനിച്ചുവെന്ന കേസില്‍ രാഹൂല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ...
കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനത്തിനിരയായതായി ആരോപിക്കപ്പെടുന്ന അതിജീവിതയെ അപമാനിച്ചുവെന്ന കേസില്‍ രാഹൂല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി. രാഹുല്‍ ഈശ്വറിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ പങ്കുവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുലിന്റെ വിഡിയോകള്‍ പരിശോധിച്ച ശേഷമാണ് ജഡ്ജി റിമാന്‍ഡ് ചെയ്തത്.
പരാതിക്കാരിയുടെ ചിത്രം രാഹുലിന്റെ ലാപ്‌ടോപ്പിലുണ്ടെന്നും രാഹുലിന്റെ വിഡിയോ യുവതിയെ അപമാനിക്കും വിധമാണെന്നും പൊലീസ് ആരോപിച്ചു. രാഹുല്‍ സ്ഥിരമായി ഇത്തരം കാര്യം ചെയ്യുന്ന ആളാണെന്നും പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു.
Key Words : Rahul Eswar, Bail Plea, Remand


COMMENTS