ജക്കാര്‍ത്ത: ഇന്തോനേഷ്യ, ശ്രീലങ്ക, തായ്ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിലും ദുരിതത്തിലും മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഒരാഴ്...
ജക്കാര്‍ത്ത: ഇന്തോനേഷ്യ, ശ്രീലങ്ക, തായ്ലന്‍ഡ്, മലേഷ്യ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിലും ദുരിതത്തിലും മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഒരാഴ്ചയ്ക്കിടെ 502 പേര്‍ ഇന്തൊനീഷ്യയിലും 335 പേര്‍ ശ്രീലങ്കയിലും 176 പേര്‍ തായ്ലന്‍ഡിലും മൂന്നുപേര്‍ മലേഷ്യയിലും മരിച്ചെന്നാണ് കണക്ക്. ഇന്തൊനീഷ്യയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശമുണ്ടാക്കിയത്. വടക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ സുമാത്ര, ആച്ചെ പ്രവിശ്യകളിലാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. മൂന്നുലക്ഷത്തോളം പേരെ ഇവിടെനിന്ന് മാറ്റിപ്പാര്‍പ്പിച്ചു. വടക്കന്‍ സുമാത്രയില്‍ മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്.
ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മഴയിലും പ്രളയത്തിലും ശ്രീലങ്കയില്‍ കാണാതായ 370 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഒന്നരലക്ഷത്തോളം പേരെയാണ് ശ്രീലങ്കയില്‍ മാറ്റിപ്പാര്‍പ്പിച്ചത്. കൊളംബോയുടെ കിഴക്കന്‍മേഖലയിലെ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രളയ മുന്നറിയിപ്പു നല്‍കി. ഓപ്പറേഷന്‍ സാഗര്‍ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണസേനയുടെ 80 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്.
Key Words : Indonesia, Sri Lanka, Thailand, Malaysia, Flood, Dit Wah


COMMENTS