കാൺപൂർ: 2035 ഓടെ ഇന്ത്യ ആദ്യ ബഹിരാകാശ നിലയം പൂർത്തിയാക്കുമെന്ന് മുൻ ഐഎസ്‌ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. 2040 ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാ...
കാൺപൂർ: 2035 ഓടെ ഇന്ത്യ ആദ്യ ബഹിരാകാശ നിലയം പൂർത്തിയാക്കുമെന്ന് മുൻ ഐഎസ്‌ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. 2040 ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനും പദ്ധതിയുണ്ട്. ഇതിനകം തന്നെ ഒന്നിലധികം മേഖലകളിൽ ഇതിനായുള്ള പ്രവർത്താനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും സോമനാഥ് വ്യക്തമാക്കി. കാൺപൂറിലെ സ്വകാര്യ സ്‌കൂളിൽ ജ്യോതിശാസ്‌ത്ര ലബോറട്ടറി ഉദ്ഘാടനം ചെയ്‌ത് മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്ര പ്രവർത്തനങ്ങലെക്കുറിച്ചുള്ള ഉൾക്കാഴ്‌ചക, ജലസാന്നിധ്യം, റഡാർ അധിഷ്‌ഠിത ഇമേജിങ്, റേഡിയേഷൻ ഇഫക്‌റ്റുകൾ എന്നിവയുൾപ്പെടെ നിരവധി കാര്യങ്ങൾ അദ്ദേഹം ചർച്ച ചെയ്‌തു. 2028 ൽ ചന്ദ്രയാൻ-4 വിക്ഷേപിക്കാൻ തീരിമാനിച്ചുണ്ടെന്നും അതിനുശേഷം ചന്ദ്രയാൻ-5 ഉടനെ ഉണ്ടാകുമെന്നും സോമനാഥ് പറഞ്ഞു.
ചന്ദ്രയാൻ-4 ൻ്റെ പ്രാഥമിക ലക്ഷ്യം ചന്ദ്ര സാമ്പിളുകൾ ശേഖരിക്കുക എന്നതായിരിക്കും. അതേസമയം ജപ്പാൻ എയ്‌റോസ്‌പോസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയിലെ (ജാക്‌സ) വിദഗ്‌ധർ ചന്ദ്രയാൻ -5 ൻ്റെ വികസനത്തിന് സംഭാവന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words : Space Station, ISRO, S Somanath


COMMENTS