Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ പഴയ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്. അതിജീവിതയുടെ പേരടക്കം വെളിപ്പെടുത്തിക്കൊണ്ടാണ് വീഡിയോ.
അന്ന് ജാമ്യത്തില്‍ ഇറങ്ങിയ സമയത്ത് അതിജീവിതയുടെ പേരടക്കം പറഞ്ഞ് മറ്റൊരു ഗൂഢാലോചനയെന്നു പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വിധി വന്നപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്.
കേസില്‍ മാര്‍ട്ടിനെ കുറ്റക്കാരനെന്നു കണ്ടെത്തി 20 വര്‍ഷം കഠിന തടവിന് വിധിച്ചിരുന്നു. എന്നാല്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതിനു പുറമെ വീഡിയോ വീണ്ടും പ്രചരിക്കുകയായിരുന്നു.
പല പ്രമുഖരടക്കം വീഡിയോ പങ്കുവച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ദിലീപിന്റെ പുതിയ സിനിമ `ഭ ഭ ബ' അടുത്ത ദിവസം പുറത്തിറങ്ങും. ഇത്തരത്തില്‍ പഴയ വീഡിയോ പ്രചരിപ്പിക്കുന്നത് അതിനു വേണ്ടിയാകാനും സാധ്യതയുണ്ട്.
Keywords: Actress attacked case, Martin Antony, Video



COMMENTS