Actress attacked case allegation
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധി നേരത്തെ തന്നെ ചോര്‍ന്നിരുന്നതായും ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ കത്ത്. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായിയാണ് കത്ത് നല്‍കിയിരിക്കുന്നത്.
വിധി വരുന്നതിന് ഒരാഴ്ച മുന്‍പ് സംഘടനയ്ക്ക് ഇതു സംബന്ധിച്ച് ഊമക്കത്ത് ലഭിച്ചുവെന്നും കത്തിലെ വിവരങ്ങള്‍ വിചാരണ കോടതി വിധിയുമായി സാമ്യമുളളതാണെന്നും കാട്ടിയാണ് ചീഫ് ജസ്റ്റീസിന് കത്ത് നല്‍കിയിരിക്കുന്നത്.
ഹൈക്കോടതി വിജിലന്‍സ് വിഭാഗം ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഒന്നാം പ്രതി പള്‍സര്‍ സുനി മുതല്‍ ആറു പേര്‍ക്ക് ശിക്ഷ ലഭിക്കുമെന്നും ഏഴു മുതലുള്ള പ്രതികളെ ഒഴിവാക്കുമെന്നുമാണ് കത്തിന്റെ ഉള്ളടക്കം. ഇതിന്റെ നിജസ്ഥിതി അറിയണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.
Keywords: Actress attacked case, Verdict, Leak, Letter, High court



COMMENTS