Voter list exclusion
ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍ പട്ടിക (എസ്.ഐ.ആര്‍) പരിഷ്‌കരണത്തില്‍ നിന്നും ഒഴിവാക്കിയെന്ന പരാതിയുമായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ സുപ്രീംകോടതിയില്‍. ഇതു സംബന്ധിച്ച് പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ തന്നെ ദിവസവും സമീപിക്കുന്നതായി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കക്ഷി ചേരല്‍ അപേക്ഷയില്‍ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ എസ്.ഐ.ആര്‍ നടപടികളുടെ ഭാഗമായി പ്രത്യേക ക്യാമ്പുകളൊന്നും സജ്ജമാക്കിയിട്ടില്ലെന്നും ഇത് ഒരു എം.എല്‍.എ കൂടിയായ തന്നെ നേരിട്ട് ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബുധനാഴ്ച എസ്.ഐ.ആര്‍ സംബന്ധിച്ച കേരളത്തിലെ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നടപടി.
Keywords: Chandy Oommen MLA, Supreme court, SIR, Plea


COMMENTS