Tamil actor Abhinay Kinger passed away
ചെന്നൈ: തമിഴ് നടന്‍ അഭിനയ് കിങ്ങര്‍ (44) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു.
തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ നടനാണ്. സൊല്ല സൊല്ല ഇനിക്കും, പാലൈവാന സോലൈ, ജംഗ്ഷന്‍, തുപ്പാക്കി, അന്‍ജാന്‍, സിങ്കാര ചെന്നൈ തുടങ്ങി നിരവധി തമിഴ് സിനികളുടെ ഭാഗമായിരുന്നു.
മലയാള ചിത്രം കൈ എത്തും ദൂരത്തിലും അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദേശീയ പുരസ്‌കാരമടക്കം നേടിയ പഴയകാല മലയാള നടി രാധാമണിയുടെ മകനാണ്.
Keywords: Abhinay Kinger, Tamil actor, Passed away


COMMENTS