റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തിലുണ്ടായ ഏറ്റുമുട്ടലിൽ ആറു മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ആറു മാവോയിസ...
റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തിലുണ്ടായ ഏറ്റുമുട്ടലിൽ ആറു മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ആറു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് ബസ്തർ റേഞ്ച് ഐജി സുന്ദർരാജ് പി. പറഞ്ഞു.
2,799 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഇന്ദ്രാവതി ദേശീയോദ്യാനം വടക്കൻ ബിജാപൂരിലാണ് സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് വിമതരുടെ ശക്തികേന്ദ്രമായിരുന്ന ബസ്തർ മേഖലയിൽ മാവോയിസ്റ്റുകൾക്ക് അവശേഷിക്കുന്ന ചുരുക്കം ചില ഒളിത്താവളങ്ങളിൽ ഒന്നാണിത്.
ഈ വർഷം വിവിധ ഏറ്റുമുട്ടലുകളിലായി, ഇന്നു കൊല്ലപ്പെട്ട ആറു മാവോയിസ്റ്റുകൾ ഉൾപ്പെടെ കുറഞ്ഞത് 50 മാവോയിസ്റ്റുകളെയെങ്കിലും സുരക്ഷാ സേന വെടിവച്ചു കൊന്നിട്ടുണ്ട്. നാലു പതിറ്റാണ്ടുകളായി മാവോയിസ്റ്റുകളുടെ സുരക്ഷിത താവളമായിരുന്ന സർവേ ചെയ്യപ്പെടാത്ത പ്രദേശമായ അബുജ്മദുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശമാണ് ഇന്ദ്രാവതി ദേശീയോദ്യാനം.
Key Words: Maoists Killed, Encounter, Chhattisgarh, Indravati National Park

COMMENTS