മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി പി.എം.എ. സലാം. മുഖ്യമന്ത്രി പിണറായി വ...
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി പി.എം.എ. സലാം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണും പെണ്ണും കെട്ടവനാണെന്നാണ് പി.എം.എ. സലാമിന്റെ വിവാദ പരാമര്‍ശം. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിലാണ് സലാമിന്റെ പ്രസംഗം. പിഎം ശ്രീ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം.
''പതിനായിരം കോടി രൂപ തന്നാലും ഇത്തരം വര്‍ഗീയ വിഷം നമ്മുടെ സംസ്ഥാനത്ത് കൊണ്ടുവരില്ലെന്ന് ബംഗാളിലെ വനിതാ മുഖ്യമന്ത്രിയായ മമതാജി പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതു കൊണ്ടാണ് അതില്‍ പോയി ഒപ്പിട്ടത് എന്നു പറയാതിരിക്കാന്‍ നിവൃത്തിയില്ല. ഒന്നുകില്‍ മുഖ്യമന്ത്രി ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം. ഇത് രണ്ടും കെട്ടൊരു മുഖ്യമന്ത്രിയെ കിട്ടിയതാണ് നമ്മുടെ അപമാനം- സലാം പറഞ്ഞതിങ്ങനെ.
Key Words: PMA Salam, Pinarayi Vijayan


COMMENTS