Sabarimala Loot Worth Rs 500 Crore, Linked to International Smuggling Ring: Chennithala Demands CM Break Silence, Ministers to be Questioned
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ മോഷ്ടിച്ചതിനു പിന്നില്‍ പുരാവസ്തുക്കള്‍ കടത്തി അന്താരാഷ്ട്ര കരിഞ്ചന്തയില്‍ വില്‍ക്കുന്ന കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളവരെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കത്തു നല്‍കി. എസ്.ഐ.ടി സംഘത്തലവന്‍ എഡിജിപി എച്ച്. വെങ്കടേഷിനാണ് കത്ത് നല്‍കിയത്.
കത്തിലെ പ്രധാന വെളിപ്പെടുത്തലുകള്‍:
* രാജ്യാന്തര കള്ളക്കടത്ത് ബന്ധം
ക്ഷേത്രങ്ങളില്‍ നിന്ന് പുരാവസ്തുക്കള്‍ മോഷ്ടിച്ചു കടത്തി രാജ്യാന്തര കരിഞ്ചന്തയില്‍ കോടിക്കണക്കിന് രൂപയ്ക്ക് വില്‍ക്കുന്ന സംഘവുമായി ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇക്കാര്യത്തെക്കുറിച്ചു തനിക്ക് വിവരം ലഭിച്ചു. ശബരിമല കേസിന്റെ 'കാണാപ്പുറത്തുള്ള അന്താരാഷ്ട്ര മാനങ്ങള്‍' അന്വേഷിക്കണം.
* ഇടപാടിന്റെ മൂല്യം 500 കോടി
ഏതാണ്ട് 500 കോടിയോളം രൂപയുടെ ഇടപാടാണ് സ്വര്‍ണ്ണപ്പാളിയുടെ കാര്യത്തില്‍ നടന്നിരിക്കുന്നത്. ഈ വിവരങ്ങള്‍ നല്‍കിയ വ്യക്തിയുടെ വിശ്വാസ്യത സ്വതന്ത്രമായി പരിശോധിച്ചു. അതോടെ ഇതില്‍ യാഥാര്‍ഥ്യമുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറുന്നത്.
* സുഭാഷ് കപൂര്‍ സംഘവുമായി സാമ്യം
അമേരിക്കയില്‍ നിന്നുകൊണ്ട് പൗരാണിക വസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയ്ക്ക് നേതൃത്വം നല്‍കിയിരുന്ന സുഭാഷ് കപൂറിന്റെ സംഘത്തിന്റെ രീതികളുമായി ഈ സംഭവത്തിന് സാമ്യമുണ്ട് എന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചത് അതീവ ഗൗരവത്തോടെ കാണണം.
* അറസ്റ്റിലായവര്‍ ഇടനിലക്കാര്‍ മാത്രം
അറസ്റ്റിലായിരിക്കുന്നവര്‍ ഈ കേസിലെ സഹപ്രതികള്‍ മാത്രമാണ്. ഇതിന്റെ മുഖ്യസംഘാടകര്‍ ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയില്‍ വന്നിട്ടില്ല. അന്വേഷണ സംഘം ചോദ്യം ചെയ്ത ആഭരണവ്യാപാരി ഗോവര്‍ധന്‍ വെറും ഇടനിലക്കാരന്‍ മാത്രമാണ്.
* രഹസ്യ വിവരദാതാവിന്റെ സഹകരണം
ഇത്തരം പൗരാണിക സാധനങ്ങള്‍ മോഷ്ടിച്ചു കടത്തി അന്താരാഷ്ട്ര കരിഞ്ചന്തയില്‍ എത്തിക്കുന്നവരെക്കുറിച്ച് നേരിട്ട് അറിവുള്ള ഒരു വിശ്വസ്ത വ്യക്തിയില്‍ നിന്നാണ് തനിക്ക് വിവരങ്ങള്‍ ലഭിച്ചത്. ഈ വ്യക്തി പൊതുജനമധ്യത്തില്‍ വെളിപ്പെടുത്താന്‍ തയ്യാറല്ല. എന്നാല്‍, പ്രത്യേക അന്വേഷണ സംഘവുമായി പൂര്‍ണ്ണമായി സഹകരിക്കാനും കോടതിയില്‍ മൊഴി നല്‍കാനും തയ്യാറാണ്. നഷ്ടപ്പെട്ട സാധനസാമഗ്രികള്‍ ഇതുവരെ കണ്ടെത്താനായില്ല എന്നത് ഈ വിഷയത്തിലെ രാജ്യാന്തര ബന്ധങ്ങളെയാണ് സൂചിപ്പിക്കുന്നത്. അന്വേഷണം ഈ ദിശയിലേക്ക് വ്യാപിപ്പിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തനിക്ക് സാധിക്കും.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. കേസില്‍ രണ്ട് പ്രമുഖ സിപിഎം നേതാക്കള്‍ (മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പെടെ) അറസ്റ്റിലായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നത് ദുരൂഹമാണ്. പാര്‍ട്ടി അറിഞ്ഞു നടത്തിയ കൊള്ളയാണോ ഇതെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.
കഴിഞ്ഞ 10 വര്‍ഷം ദേവസ്വം ഭരിച്ച മൂന്ന് ദേവസ്വം മന്ത്രിമാരുടെ (കടകംപള്ളി സുരേന്ദ്രന്‍, കെ. രാധാകൃഷ്ണന്‍, വി. എന്‍. വാസവന്‍) പങ്ക് അന്വേഷിക്കണം. മന്ത്രിമാര്‍ അറിയാതെ ദേവസ്വം ബോര്‍ഡില്‍ ഒരു ഇലപോലും അനങ്ങില്ല.
കേസില്‍ പ്രതികള്‍ അറസ്റ്റിലായതിന്റെ മുഴുവന്‍ ക്രെഡിറ്റും ഹൈക്കോടതിക്ക് അവകാശപ്പെട്ടതാണ്. കോടതിയുടെ മേല്‍നോട്ടമില്ലായിരുന്നെങ്കില്‍ കേസ് മൂന്നോ നാലോ ചെറുകിടക്കാരില്‍ ഒതുക്കി അവസാനിപ്പിക്കുമായിരുന്നു.
കൂടുതല്‍ അന്വേഷണം നടന്നാല്‍ 'വന്‍ സ്രാവുകള്‍' പുറത്തുവരുമെന്നും, അയ്യപ്പനെ തൊട്ടുകളിച്ച ഒരാളും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.
Summary: Congress Working Committee member Ramesh Chennithala has written a letter to the Special Investigation Team (SIT), alleging that those behind the theft of gold plates from Sabarimala have links with smuggling rings that deal in antique goods sold on the international black market. The letter was addressed to SIT chief, ADGP H. Venkatesh.
Key Revelations in the Letter:
1. International Smuggling Connection
Chennithala stated that he received information that high-ranking Devaswom Board officials had close ties with a syndicate that steals antiques from temples and sells them for crores of rupees on the international black market. He demanded an investigation into the 'unseen international dimensions' of the Sabarimala case.
2. Transaction Value of ?500 Crore
The transaction involving the gold plates is estimated to be worth around ?500 crore. Chennithala claimed that he independently verified the credibility of the informant who provided this information, and based on this conviction, he is submitting the details to the investigation team.
3. Similarity to Subhash Kapoor's Syndicate
Chennithala emphasized that the High Court's earlier observation—that the method used in this incident shows similarities with the syndicate led by Subhash Kapoor, who spearheaded the international black market trade of ancient artifacts from the US—must be taken with extreme seriousness.


COMMENTS