അരൂര്‍ : തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയില്‍ ഗര്‍ഡര്‍ വീണ് ഒരു മരണം. പിക്കപ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീണ് പിക്കപ് വാനിന്റെ ഡ്രൈവറായ ...
അരൂര്‍ : തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയില്‍ ഗര്‍ഡര്‍ വീണ് ഒരു മരണം. പിക്കപ് വാനിന് മുകളിലേക്ക് ഗര്‍ഡര്‍ വീണ് പിക്കപ് വാനിന്റെ ഡ്രൈവറായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. ചന്തിരൂരില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടില്‍ നിന്നും മുട്ട കയറ്റി വന്ന പിക്കപ് വാന്‍ എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. നിർമ്മാണ കമ്പനിക്കെതിരെ കേസെടുത്തു. അരൂർ ഉയരപ്പാത അപകടത്തിൽ നിർമ്മാണ കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. സുരക്ഷയൊരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്നും എഫ് ഐ ആർ.
അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയിലുണ്ടായ അപകടത്തെ തുടര്‍ന്ന് വിശദീകരണവുമായി ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്. ഗതാഗത നിയന്ത്രണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അപകടം നടന്ന സ്ഥലത്ത് ഗതാഗത നിയന്ത്രണം പാലിക്കണമെന്ന് കൃത്യമായി നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും കളക്ടര്‍ അറിയിച്ചു. സംഭവത്തില്‍ അശോക ബില്‍ഡ്കോണ്‍ കമ്പനിയോട് കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണ മേഖലയിലുണ്ടായ അപകടത്തില്‍ മരിച്ച പിക് അപ് വാനിന്റെ ഡ്രൈവര്‍ രാജേഷിന്റെ മൃതദേഹം കുടുംബം ഏറ്റെടുക്കില്ലെന്നും നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഉറപ്പ് തരണമെന്നും ബന്ധുക്കള്‍. രാജേഷിനു ഭാര്യയും രണ്ടു കുട്ടികളും അച്ഛനും അമ്മയും ഉണ്ട്. ഇളയ കുട്ടി ജന്മനാ ഡയബറ്റിക് ആണ്. ചികിത്സക്ക് തന്നെ വലിയ തുക വേണമെന്നും കുടുംബത്തിന്റെ ഏക ആശ്രയം രാജേഷ് ആയിരുന്നുവെന്നും സര്‍ക്കാരില്‍ നിന്നും ഇതുവരെ ഒരാളും ബന്ധപ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അരൂരിലെ ദേശീയപാത നിര്‍മ്മാണത്തിനിടെയുള്ള അപകടം വളരെ ഗൗരവം നിറഞ്ഞ പ്രശ്നമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. അപകടം ഒഴിവാക്കാന്‍ മുന്‍ കരുതല്‍ വേണമെന്നും വിഷയം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: Thuravoor Accident, Girder collapses


COMMENTS