ടെല്‍ അവീവ്: ഇസ്രായേല്‍ സൈന്യത്തിന്റെ മുന്‍ സൈനിക പ്രോസിക്യൂട്ടര്‍ അറസ്റ്റില്‍. പലസ്തീന്‍ തടവുകാരനെ ഇസ്രായേല്‍ സൈനികര്‍ പീഡിപ്പിക്കുന്ന വീഡ...
ടെല്‍ അവീവ്: ഇസ്രായേല്‍ സൈന്യത്തിന്റെ മുന്‍ സൈനിക പ്രോസിക്യൂട്ടര്‍ അറസ്റ്റില്‍. പലസ്തീന്‍ തടവുകാരനെ ഇസ്രായേല്‍ സൈനികര്‍ പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട ഇസ്രായേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) മിലിട്ടറി അഡ്വക്കേറ്റ് ജനറല്‍ മേജര്‍ ജനറല്‍ യിഫാത്ത് ടോമര്‍-യെരുഷാല്‍മിയാണ് അറസ്റ്റിലായത്.
വീഡിയോ ചോര്‍ന്നതിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് കഴിഞ്ഞ ആഴ്ച ഇവര്‍ രാജിവച്ചിരുന്നു. സംഭവം ഇസ്രായേലില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് അറസ്റ്റും മറ്റ് നടപടികളും.
രാജിക്കുപിന്നാലെ ഇവരെ കാണാതായിരുന്നു. ഇതി വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
Key Words : Israeli Soldiers, Palestinian Prisoner, Arrest


COMMENTS