Investigators probing the Delhi blast have found that Dr. Shaheen Saeed, who was arrested in connection with the incident, was in touch with Afirah
അഭിനന്ദ്
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. ഷഹീന്‍ സയീദ് ജെയ്ഷ് കമാന്‍ഡറും പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനുമായ ഉമര്‍ ഫാറൂഖിന്റെ ഭാര്യ അഫീറ ബീബിയുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷക സംഘം കണ്ടെത്തി.
ജെയ്ഷ് തലവന്‍ മസൂദ് അസ്ഹറിന്റെ അനന്തരവനായ ഉമര്‍ ഫാറൂഖ്, 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത 2019-ലെ പുല്‍വാമ ആക്രമണത്തിന് പിന്നാലെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
ഉമറിന്റെ ഭാര്യ അഫീറ ബീബി, ജെയ്ഷിന്റെ പുതുതായി ആരംഭിച്ച വനിതാ ബ്രിഗേഡായ 'ജമാഅത്ത്-ഉല്‍-മോമിനാത്തി'ലെ ഒരു പ്രധാന മുഖമാണ്. ചെങ്കോട്ടയിലെ സ്‌ഫോടനത്തിന് ആഴ്ചകള്‍ക്ക് മുമ്പ് അഫീറ, ബ്രിഗേഡിന്റെ ഉപദേശക സമിതിയായ 'ഷൂറ'യില്‍ ചേര്‍ന്നു. മസൂദ് അസ്ഹറിന്റെ ഇളയ സഹോദരി സാദിയ അസ്ഹറിനൊപ്പമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇരുവരും ഷഹീന്‍ സയീദുമായി ബന്ധപ്പെട്ടിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
ഫരീദാബാദിലെ അല്‍-ഫലാ യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഷഹീന്‍ സയീദിനെ, അവരുടെ കാറില്‍ നിന്ന് അസോള്‍ട്ട് റൈഫിളുകളും മറ്റ് വെടിക്കോപ്പുകളും കണ്ടെടുത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ജമാഅത്ത്-ഉല്‍-മോമിനാത്തിന്റെ ഇന്ത്യാ വിഭാഗം സ്ഥാപിക്കുന്നതിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിനും ഷഹീന്‍ സയീദിനെ ചുമതലപ്പെടുത്തിയിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ലക്‌നൗ സ്വദേശിയായ ഷഹീന്‍ സയീദ് അല്‍-ഫലാ യൂണിവേഴ്‌സിറ്റിയില്‍ ചേരുന്നതിന് മുമ്പ് നിരവധി മെഡിക്കല്‍ കോളേജുകളില്‍ ജോലി ചെയ്തിരുന്നു. ഇതുവരെയുള്ള അന്വേഷണത്തില്‍, അവര്‍ 2012 സെപ്റ്റംബര്‍ മുതല്‍ 2013 ഡിസംബര്‍ വരെ കാണ്‍പൂരിലെ ഒരു മെഡിക്കല്‍ കോളേജില്‍ ഫാര്‍മക്കോളജി വിഭാഗം മേധാവിയായിരുന്നു. 2016 മുതല്‍ 2018 വരെ രണ്ട് വര്‍ഷം യുഎഇയില്‍ താമസിച്ചിരുന്നതായി അവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ വെളിപ്പെടുത്തുന്നു.
ഷഹീന്‍ സയീദ് പലപ്പോഴും ആരെയും അറിയിക്കാതെ ജോലിക്ക് ഹാജരാവാതെ ഇരിക്കുമായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഡോ. ഹയാത് സഫറുമായി വിവാഹിതയായിരുന്ന ഷഹീന്‍ സയീദ് 2012-ല്‍ വിവാഹബന്ധം വേര്‍പെടുത്തി. അവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. അവര്‍ ഡോ. സഫറിനൊപ്പമാണ് താമസിക്കുന്നത്. പിരിഞ്ഞതിന് ശേഷം താന്‍ അവരുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് മുന്‍ ഭര്‍ത്താവ് പറഞ്ഞു.
'അവര്‍ ഒരിക്കലും മതപരമായ താത്പര്യങ്ങള്‍ കാണിച്ചിരുന്നില്ല. അവര്‍ ഒരു ലിബറലായിരുന്നു. ഓസ്ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കാന്‍ അവര്‍ ആഗ്രഹിച്ചു. അതിനുശേഷമാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്,' അദ്ദേഹം പറഞ്ഞു.
'ഓസ്ട്രേലിയയിലേക്ക് പോകുന്നതിനെച്ചൊല്ലി ഞങ്ങള്‍ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. എന്റെ കുട്ടികള്‍ അവരുമായി സംസാരിക്കാറില്ല. അവര്‍ 2006-ല്‍ ബിരുദം പൂര്‍ത്തിയാക്കി,' അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തന്റെ മകള്‍ക്ക് പങ്കുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഷഹീന്റെ പിതാവ് പറഞ്ഞു.
ഷഹീന്‍ പലപ്പോഴും ക്ലാസുകള്‍ ഒഴിവാക്കുമായിരുന്നു എന്നും അവര്‍ക്കെതിരെ യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് പരാതികള്‍ ലഭിച്ചിരുന്നു എന്നും അന്വേഷക സംഘത്തിനു വിവരം കിട്ടിയിട്ടുണ്ട്. അവര്‍ കോളേജിലെ പ്രധാന സമിതിയിലെ അംഗം കൂടിയായിരുന്നു. അവര്‍ ക്ലാസ്സില്‍ എപ്പോഴാണ് ഉണ്ടായിരുന്നത് എന്ന് കണ്ടെത്താനായി അവരുടെ ഹാജര്‍ വിവരങ്ങള്‍ യൂണിവേഴ്‌സിറ്റി അധികൃതരോട് അന്വേഷക സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോക്ടര്‍മാരായ ഷഹീന്‍, മുസമ്മില്‍, ഉമര്‍ എന്നിവര്‍ ഫരീദാബാദിലെ അല്‍-ഫലാ യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുകയായിരുന്നു. ഷഹീനും മുസമ്മിലും കസ്റ്റഡിയിലായിരിക്കെയാണ് പരിഭ്രാന്തനായ ഉമര്‍ ചെങ്കോട്ടയ്ക്ക് സമീപം കാര്‍ സ്‌ഫോടനം നടത്തിയ 13 പേരുടെ ജീവനെടുത്തത്.
Summary: Investigators probing the Delhi blast have found that Dr. Shaheen Saeed, who was arrested in connection with the incident, was in touch with Afirah Bibi, the wife of Jaish commander and Pulwama attack mastermind Umar Farooq.
Umar Farooq, the nephew of Jaish chief Masood Azhar, was killed in an encounter in the wake of the 2019 Pulwama attack that claimed the lives of 40 personnel of the Central Reserve Police Force (CRPF).
Umar's wife, Afirah Bibi, is a key face of the Jaish's newly launched women's brigade, 'Jamaat-ul-Mominat'. Weeks before the blast near the Red Fort, Afirah joined 'Shura', the brigade's advisory council. She works alongside Sadia Azhar, the younger sister of Masood Azhar, and it has been found that the two were in touch with Shaheen Saeed.


COMMENTS