Actor Allu Arjun wins Dadasaheb Phalke award
ഹൈദരാബാദ്: ദാദാ സാഹെബ് ഫാല്‍ക്കെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ അവാർഡ് നടന്‍ അല്ലു അര്‍ജുന്‍ സ്വന്തമാക്കി. ഈ വര്‍ഷത്തെ ഏറ്റവും വൈവിധ്യമാര്‍ന്ന നടനുള്ള പുരസ്‌കാരമാണ് അല്ലു അര്‍ജുന്‍ സ്വന്തമാക്കിയത്. [ ദാദാ സാഹിബ് ഫാൽകെ പുരസ്കാരമല്ല] .
ഒക്ടോബര്‍ 30 ന് മുംബൈയിലെ എസ് വിപി സ്റ്റേഡിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചു. പുരസ്‌കാരത്തിന് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ചു. മാത്രമല്ല ഈ വര്‍ഷത്തെ എല്ലാ വിഭാഗങ്ങളിലെയും ജേതാക്കള്‍ക്ക് അദ്ദേഹം അഭിനന്ദനവും അറിയിച്ചു.
പുഷ്പ 2 - ദി റൂള്‍ എന്ന സിനിമയിലെ അഭിനയത്തിന് ഈ വര്‍ഷത്തെ മികച്ച നടനുള്ള സൈമ (SIIMA) അവാര്‍ഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. 2021 ല്‍ പുഷ്പ ദി റൈസ് എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.
Keywords: Allu Arjun, Dadasaheb Phalke award, Mumbai

COMMENTS